Quantcast

അമേരിക്കയിലെ നിശാക്ലബ്ബില്‍ വെടിവെപ്പ്; രണ്ടു പേര്‍ മരിച്ചു

MediaOne Logo

Alwyn

  • Published:

    8 April 2018 7:41 AM IST

അമേരിക്കയിലെ നിശാക്ലബ്ബില്‍ വെടിവെപ്പ്; രണ്ടു പേര്‍ മരിച്ചു
X

അമേരിക്കയിലെ നിശാക്ലബ്ബില്‍ വെടിവെപ്പ്; രണ്ടു പേര്‍ മരിച്ചു

കൌമാരപ്രായക്കാര്‍ക്കായി സംഘടിപ്പിച്ച ആഘോഷപരിപാടി നടക്കുന്നതിനിടെയായിരുന്നു ആക്രമണം

അമേരിക്കയിലെ ഫ്ലോറിഡയില്‍ നിശാക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ മരിച്ചു. 17 ഓളം പേര്‍ക്ക് പരിക്കേറ്റു. കൌമാരപ്രായക്കാര്‍ക്കായി സംഘടിപ്പിച്ച ആഘോഷപരിപാടി നടക്കുന്നതിനിടെയായിരുന്നു ആക്രമണം. പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം. ക്ലബ്ബ് ബ്ലുവിലാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേസമയം, നിരവധി പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമിയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ആഴ്ചകള്‍ക്കിടയില്‍ ഫ്ലോറിഡയിലുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ജൂണില്‍ ഒര്‍ലാന്‍ഡോയിലെ സ്വവര്‍ഗപ്രേമികളുടെ നിശാക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ 49 പേര്‍ കൊല്ലപ്പെട്ടിരുന്നു.

TAGS :

Next Story