ഹുസ്‍നി മുബാറകിനെ കോടതി വെറുതെ വിട്ടു

- Published:
15 April 2018 5:19 AM IST

ഹുസ്‍നി മുബാറകിനെ കോടതി വെറുതെ വിട്ടു
2011ൽ പ്രതിഷേധക്കാരെ കൊലപ്പെടുത്തിയെന്ന കേസിന്റെ പുനർ വിചാരണയ്ക്കു ശേഷമാണ് 88 വയസുകാരനായ മുബാറക്കിനെ കോടതി വെറുതെ വിട്ടത്
പ്രതിഷേധക്കാരെ കൊലപ്പെടുത്തിയെന്ന കേസിൽ മുൻ ഈജിപ്ഷ്യൻ പ്രസിഡന്‍റ് ഹുസ്‍നി മുബാറകിനെ കോടതി വെറുതെ വിട്ടു. 2011ൽ പ്രതിഷേധക്കാരെ കൊലപ്പെടുത്തിയെന്ന കേസിന്റെ പുനർ വിചാരണയ്ക്കു ശേഷമാണ് 88 വയസുകാരനായ മുബാറക്കിനെ കോടതി വെറുതെ വിട്ടത്.
ഇതേ കേസിൽ 2012ൽ മുബാറകിനും അദ്ദേഹത്തിന്‍റെ ആഭ്യന്തരമന്ത്രിക്കും ആറു കൂട്ടാളികൾക്കും കോടതി ജീവപരന്ത്യം തടവ് വിധിച്ചിരുന്നെങ്കിലും മറ്റൊരു കോടതി വിധി റദ്ദാക്കിയിരുന്നു.
Next Story
Adjust Story Font
16
