Quantcast

ലണ്ടന്‍ തീപിടുത്തം; തീ പടര്‍ന്ന് ഫ്രിഡ്ജില്‍ നിന്നാണെന്ന് അന്വേഷണ സംഘം

MediaOne Logo

Jaisy

  • Published:

    21 April 2018 4:57 AM IST

ലണ്ടന്‍ തീപിടുത്തം;  തീ പടര്‍ന്ന് ഫ്രിഡ്ജില്‍ നിന്നാണെന്ന് അന്വേഷണ സംഘം
X

ലണ്ടന്‍ തീപിടുത്തം; തീ പടര്‍ന്ന് ഫ്രിഡ്ജില്‍ നിന്നാണെന്ന് അന്വേഷണ സംഘം

രണ്ടാഴ്ച മുന്‍‌പ് ഉണ്ടായ തീപിടിത്തത്തില്‍ 79 പേരാണ് മരിച്ചത്

ലണ്ടനില്‍ ഗ്രെന്‍ഫെല്‍ഫ്ലാറ്റ് സമുച്ചയത്തിന് തീപിടിച്ചത് ഫ്രിഡ്ജില്‍ നിന്നാണെന്ന് അന്വേഷണസംഘം. രണ്ടാഴ്ച മുന്‍‌പ് ഉണ്ടായ തീപിടിത്തത്തില്‍ 79 പേരാണ് മരിച്ചത്.

പടിഞ്ഞാറന്‍ ലണ്ടനില്‍ ഗ്രന്‍ഫെല്‍ ഫ്ലാറ്റ് സമുച്ചയത്തില്‍ തീപിടിത്തമുണ്ടായത് ഒരു ഫ്ലാറ്റിലെ റഫ്രിജറേറ്ററില്‍ നിന്നാണെന്ന് ലണ്ടന്‍ പൊലീസ് ‍ഡിക്റ്ററ്റീവ് സൂപ്രണ്ട് വ്യക്തമാക്കി. ബ്രിട്ടീഷ് ഭരണകൂടം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അട്ടിമറിയല്ല അപകടമാണ് സംഭവിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. 24 നിലകളിലായി 120 ഫ്ലാറ്റുകള്‍ക്കാണ് തീപിടിച്ചത്. തീപിടിത്തത്തിന് കാരണമായ ഫ്രീസര്‍ അപകടമുണ്ടാക്കുന്നതല്ലെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചതായി പോലീസ് വ്യക്തമാക്കുന്നു. കത്തിനശിച്ച റഫ്രിജറേറ്റര്‍ നിര്‍മ്മാതാക്കള്‍ കൂടുതല്‍ പരിശോധിക്കുകയാണ്. കെട്ടിടത്തിന്റെ സുരക്ഷാ സംവിധാനങ്ങളില്‍ പാളിച്ചയുണ്ടായിരുന്നതായും തീപിടിത്തത്തിനുശേഷം അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഗ്രന്‍ഫെല്‍ കെട്ടിടത്തിന്റെ ഉടമകള്‍ക്കെതിരെ കേസെടുത്തു. ഫ്ലാറ്റ് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story