Quantcast

ഒരാടിനെ മുഴുവനായി അകത്താക്കി, ചലിക്കാനാവാതെ പെരുമ്പാമ്പ്

MediaOne Logo

Jaisy

  • Published:

    21 April 2018 8:23 AM GMT

അസ്സമിലെ ബൈത്ത ചാരിലി ഗ്രാമത്തിലാണ് സംഭവം

ഒരു ആടിനെ മുഴുവനായും അകത്താക്കുമ്പോള്‍ ആ പെരുമ്പാമ്പ് വിചാരിച്ചുണ്ടാകില്ല, അത് വലിയൊരു പെല്ലാപ്പാകുമെന്ന്. വിശപ്പ് മാറിയെങ്കിലും ഒരടി പോലും ഇഴയാനാവാതെ കഷ്ടപ്പെടുകയാണ് പാമ്പ്. അസ്സമിലെ ബൈത്ത ചാരിലി ഗ്രാമത്തിലാണ് സംഭവം.

പതിനഞ്ച് അടി നീളമുള്ള പെരുമ്പാമ്പിനാണ് ഈ അക്കിടി പറ്റിയത്. തൊട്ടടുത്ത കാട്ടില്‍ നിന്നും ഗ്രാമത്തിലെത്തിയതായിരുന്നു ഈ വിരുതന്‍. ഗ്രാമത്തിലെ ആട്ടിന്‍കൂട്ടം കണ്ടപ്പോള്‍ വെറുതെ വിടാനും തോന്നിയില്ല. ഒരാടിനെ അപ്പോള്‍ തന്നെ അകത്താക്കി. പക്ഷെ എല്ലാം കഴിഞ്ഞപ്പോഴാണ് ഒന്നും നീങ്ങാന്‍ പോലും ആകുന്നില്ലെന്ന് സത്യം പാമ്പ് മനസിലാക്കിയത്. അപ്പോഴേക്കും നാട്ടുകാരും ഓടിക്കൂടി. പാമ്പിന്റെ കഴുത്തില്‍ കയറിട്ട് വലിച്ചാണ് അതിനെ വനംവകുപ്പിന്റെ വാഹനത്തിലെത്തിച്ചത്. വാഹനത്തില്‍ കയറ്റിയിട്ടും പാമ്പിന്റെ കഴുത്തില്‍ നിന്നും നീക്കം ചെയ്യാത്തത് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. ഇത് വലിയ ക്രൂരതയാണെന്ന് ചിലര്‍ കമന്റ് ചെയ്തു.

TAGS :

Next Story