Quantcast

ഭൂമിക്ക് സമാനമായ ഏഴ് ഗ്രഹങ്ങളുള്ള സൗരയൂഥം കണ്ടെത്തി

MediaOne Logo

Subin

  • Published:

    22 April 2018 10:44 PM IST

ഭൂമിക്ക് സമാനമായ ഏഴ് ഗ്രഹങ്ങളുള്ള സൗരയൂഥം കണ്ടെത്തി
X

ഭൂമിക്ക് സമാനമായ ഏഴ് ഗ്രഹങ്ങളുള്ള സൗരയൂഥം കണ്ടെത്തി

ഭൂമിയില്‍ നിന്നും 40 പ്രകാശ വര്‍ഷം അകലെയാണ് പുതുതായി കണ്ടെത്തിയ കുഞ്ഞന്‍ നക്ഷത്രത്തിന്റെ സ്ഥാനം. സൗരയൂഥത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നാസ ഉടന്‍ പുറത്ത് വിടും...

ഭൂമിക്ക് സമാനമായ ഏഴ് ഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ സൗരയൂഥം കണ്ടെത്തിയതായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ. ഭൂമിയില്‍ നിന്നും 40 പ്രകാശ വര്‍ഷം അകലെയാണ് പുതുതായി കണ്ടെത്തിയ കുഞ്ഞന്‍ നക്ഷത്രത്തിന്റെ സ്ഥാനം. സൗരയൂഥത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നാസ ഉടന്‍ പുറത്ത് വിടും.

സൗരയൂഥത്തിന് പുറത്തുള്ള ചില സുപ്രധാന വിവരങ്ങള്‍ ഇന്ത്യന്‍ സമയം ബുധനാഴ്ച്ച അര്‍ദ്ധരാത്രി ശാസ്ത്രജ്ഞന്‍മാര്‍ വെളിപ്പെടുത്തുമെന്ന് നേരത്തെ നാസ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഏഴ് ഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ സൗരയുഥം കണ്ടെത്തിയെന്ന വാര്‍ത്ത നാസ പുറത്ത് വിട്ടത്. ട്രാപ്പിസ്റ്റ് വണ്‍ എന്നാണ് പുതിയ നക്ഷത്രത്തിന് പേര്.

ബൈല്‍ജിയത്തിലെ ലീജ് സര്‍വകലാശാലാ പ്രൊഫസര്‍ മൈക്കല്‍ ഗില്ലോണിന്റെ നേതൃത്വത്തിലായിരുന്നു പഠനം. നക്ഷത്രത്തിന്റെ പ്രതലം ജലത്തെ സ്വീകരിക്കാന്‍ പാകത്തിലുള്ളതാണെന്ന് ശാസ്ത്രഞ്ജര്‍ കണ്ടെത്തി. ഭൂമിയും ഭൂമിക്ക് ചുറ്റുള്ള ഗോളങ്ങളുടെയും സമാനതകളുണ്ട് പുതുതായി കണ്ടെത്തിയ സൗരയൂഥത്തിനും. കണ്ടെത്തിയ ഗ്രഹങ്ങളില്‍ ജീവന്റെ തുടിപ്പുണ്ടോയെന്നതും പഠനവിധേയമാക്കുന്നുണ്ട്.

Next Story