Quantcast

നൈജീരിയയില്‍ നൂറോളം വിദ്യാര്‍ഥിനികളെ കാണാതായതായി പൊലീസ്

MediaOne Logo

Jaisy

  • Published:

    22 April 2018 1:18 PM GMT

നൈജീരിയയില്‍ നൂറോളം വിദ്യാര്‍ഥിനികളെ കാണാതായതായി പൊലീസ്
X

നൈജീരിയയില്‍ നൂറോളം വിദ്യാര്‍ഥിനികളെ കാണാതായതായി പൊലീസ്

വടക്കുകിഴക്കന്‍ സംസ്ഥാനമായ യോബിയില്‍ ബൊക്കോഹറം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് ശേഷമാണ് ഇത്രയധികം പെണ്‍കുട്ടികളെ കാണാതായിരിക്കുന്നത്

നൈജീരിയയില്‍ നൂറോളം വിദ്യാര്‍ഥിനികളെ കാണാതായതായി പൊലീസ് . വടക്കുകിഴക്കന്‍ സംസ്ഥാനമായ യോബിയില്‍ ബൊക്കോഹറം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് ശേഷമാണ് ഇത്രയധികം പെണ്‍കുട്ടികളെ കാണാതായിരിക്കുന്നത്.

2014ല്‍ നൈജീരിയയിലെ ചിബോക്കില്‍ നിന്നും 270 വിദ്യാര്‍ഥിനികളെ ബൊക്കോഹറം തട്ടിക്കൊണ്ടുപോയതിന് ശേഷം ആദ്യമായാണ് ഇത്രയും പെണ്‍കുട്ടികളെ കൂട്ടത്തോടെ കാണാതായിരിക്കുന്നത്. സ്കൂളില്‍ ഹാജര്‍ നില പരിശോധിച്ചപ്പോഴാണ് 91 വിദ്യാര്‍ഥികള്‍ വന്നിട്ടില്ലെന്ന് മനസിലായതെന്ന് ആഭ്യന്തരമന്ത്രി അബ്ദുല്‍ മാലികി സുമോനു പറഞ്ഞു.

പെണ്‍കുട്ടികളെ കാണാതാകുന്നതിന് തൊട്ട്മുന്‍പത്തെ ദിവസം ബൊക്കോഹറം ട്രക്കുകളില്‍ സ്കൂളില്‍ വരികയും ആക്രമണം നടത്തുകയും ചെയ്തിരുന്നു. ആക്രമണത്തിന് മുന്‍പ് ഈ പെണ്‍കുട്ടികളും ടീച്ചര്‍മാരും രക്ഷപ്പെട്ടെന്നായിരുന്നു ആദ്യം കണക്കായിരുന്നത്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും ഇവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. പെണ്‍കുട്ടിളെ ബൊക്കോഹറം തട്ടിക്കൊണ്ടുപോയതാണെന്ന് അധികാരികള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പെണ്‍കുട്ടിളെ ബൊക്കോഹറം ട്രക്കുകളില്‍ കൊണ്ടുപോകുന്നതായി ചില രക്ഷിതാക്കള്‍ പറയുന്നു. കാണതായ പെണ്‍കുട്ടികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. യോബിയിലെ ബോര്‍ഡിങ് സ്കൂള്‍ പൂട്ടുകയും സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story