Quantcast

ഫേസ്ബുക്കില്‍ ഇസ്ലാം മതത്തെ നിന്ദിച്ചയാള്‍ക്ക് വധശിക്ഷ

MediaOne Logo

Jaisy

  • Published:

    23 April 2018 8:37 AM GMT

ഫേസ്ബുക്കില്‍ ഇസ്ലാം മതത്തെ നിന്ദിച്ചയാള്‍ക്ക് വധശിക്ഷ
X

ഫേസ്ബുക്കില്‍ ഇസ്ലാം മതത്തെ നിന്ദിച്ചയാള്‍ക്ക് വധശിക്ഷ

പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് 30 കാരനായ തൈമുർ റാസയെ വധശിക്ഷയ്ക്ക് വിധിച്ചത്

ഫേസ്ബുക്കില്‍ ഇസ്ലാം മതത്തെ നിന്ദിച്ചയാള്‍ക്ക് വധശിക്ഷ. പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് 30 കാരനായ തൈമുർ റാസയെ വധശിക്ഷയ്ക്ക് വിധിച്ചത്. സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആശങ്ക അറിയിച്ചു.

പ്രവാചകന്‍ മുഹമ്മദ് നബി, ഭാര്യ, അനുയായികൾ എന്നിവരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അധിക്ഷേപിച്ച സംഭവത്തിലാണ് തൈമൂര്‍ റാസയ്ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. ലാഹോറിലെ ദക്ഷിണ പ്രവിശ്യയിലാണ് തൈമുര്‍ റാസയുടെ സ്വദേശം. വിദ്വേഷ പ്രസംഗത്തിന്‍റെ ഗണത്തിൽ ഉൾപ്പെടുത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. ന്യൂനപക്ഷമായ ഷിയാ വിഭാഗത്തിൽപ്പെട്ട ഇയാൾ വിദ്വേഷ പ്രസംഗം പ്രചരിക്കുന്നുവെന്ന് കാണിച്ചാണ് അറസ്റ്റിലായത്. സോഷ്യൽ മീഡിയ വഴിയുള്ള മതനിന്ദയ്ക്ക് വധശിക്ഷ നടപ്പാക്കുന്ന ആദ്യത്തെ സംഭവമാണിതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഷഫീഖ് ഖുറേഷി വ്യക്തമാക്കി.

മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ പാകിസ്താനിൽ പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നത് ഗുരുതരമായ കുറ്റമായാണ് കണക്കാക്കുന്നത്. സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഫേസ്ബുക്ക് അധികൃതര്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സംഭവത്തില്‍ പാക് സര്‍ക്കാരിന്റെ നിലപാടറിയാന്‍ ഒരു സംഘത്തെ പാകിസ്താനിലേക്ക് അയക്കുമെന്ന് ഫേസ്ബുക്ക് നേരത്തെ അറിയിച്ചിരുന്നു. ഉപഭോക്താക്കളുടെ സ്വകാര്യതയും അവകാശവും സംരക്ഷിക്കുകയാണ് കമ്പനി ആഗ്രഹിക്കുന്നതെന്നും ഫേസ് ബുക്ക് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മതനിന്ദ മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് വ്യക്തമാക്കി. എന്നാല്‍ വധശിക്ഷക്കെതിരെ തൈമൂര്‍ രാസക്ക് ലൈഹോര്‍ ഹൈക്കോടതിയിലും പാക് സുപ്രീംകോടതിയും അപ്പീല്‍ നല്‍കാന്‍ സധിക്കും. റാസയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

TAGS :

Next Story