Quantcast

പര്‍വേസ് മുശര്‍റഫിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവ്

MediaOne Logo

Ubaid

  • Published:

    28 April 2018 6:07 AM GMT

പര്‍വേസ് മുശര്‍റഫിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവ്
X

പര്‍വേസ് മുശര്‍റഫിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവ്

ഹൈക്കോടതി ജസ്റ്റിസ് മെസ്ഹര്‍ ആലം മിയാന്‍ഖേല്‍ തലവനായുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് വിധി

പാകിസ്താന്‍ മുന്‍ പട്ടാള ഭരണാധികാരി ജനറല്‍ പര്‍വേസ് മുശര്‍റഫിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവ്. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പെഷാവര്‍ ഹൈകോടതി ഉത്തരവിട്ടിട്ടുണ്ട്. മുശര്‍റഫിനെതിരായ രാജ്യദ്രോഹക്കേസില്‍ വാദം കേട്ടതിനു ശേഷമായിരുന്നു വിധി.

ഹൈകോടതി ജസ്റ്റിസ് മെസ്ഹര്‍ ആലം മിയാന്‍ഖേല്‍ തലവനായുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. 1999ല്‍ പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കല്‍, 2007ലെ മുന്‍ പ്രധാനമന്ത്രി ബേനസീല്‍ ഭൂട്ടോയുടെ കൊലപാതകം, രാജ്യത്തെ പ്രമുഖ മതനേതാക്കളുടെ മരണം എന്നീ കേസുകളിലാണ് മുഷറഫിനെതിരായ വിധി.

മുശര്‍റഫ് കീഴടങ്ങുകയോ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതോ വരെ കേസില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെച്ചു. കുറ്റാരോപിതന്റെ അസാന്നിധ്യത്തില്‍ അടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ളെന്ന് മിയാന്‍ഖേല്‍ ചൂണ്ടിക്കാട്ടി. സ്കൈപ് വഴി മൊഴി രേഖപ്പെടുത്തണമെന്ന അഭിഭാഷകന്റെ അപേക്ഷ കോടതി തള്ളി.

സുപ്രീംകോടതി യാത്രാവിലക്ക് നീക്കിയതോടെ മാര്‍ച്ച് എട്ടിന് ചികിത്സക്കായി മുശര്‍റഫ് ദുബൈയിലേക്ക് പോവുകയായിരുന്നു.

TAGS :

Next Story