Quantcast

പ്രകോപനമില്ലാതെ ആര്‍ക്കെതിരെയും ആണവായുധം ഉപയോഗിക്കില്ലെന്ന് ഉത്തരകൊറിയ

MediaOne Logo

admin

  • Published:

    28 April 2018 1:13 PM GMT

പ്രകോപനമില്ലാതെ ആര്‍ക്കെതിരെയും ആണവായുധം ഉപയോഗിക്കില്ലെന്ന് ഉത്തരകൊറിയ
X

പ്രകോപനമില്ലാതെ ആര്‍ക്കെതിരെയും ആണവായുധം ഉപയോഗിക്കില്ലെന്ന് ഉത്തരകൊറിയ

രാജ്യത്തിന്റെ പരമാധികാരത്തിന് മേല്‍ കടന്നുകയറ്റം ഉണ്ടാകാത്തിടത്തോളം ആണവായുധങ്ങള്‍ ഉപയോഗിക്കില്ലെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിങ് ജോങ് ഉന്‍.

രാജ്യത്തിന്റെ പരമാധികാരത്തിന് മേല്‍ കടന്നുകയറ്റം ഉണ്ടാകാത്തിടത്തോളം ആണവായുധങ്ങള്‍ ഉപയോഗിക്കില്ലെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിങ് ജോങ് ഉന്‍. പരാമാധികാരത്തെ ബഹുമാനിക്കുന്ന എല്ലാ രാജ്യങ്ങളുമായും ബന്ധം മെച്ചപ്പെടുത്തുന്നതിന് ഉത്തരകൊറിയ തയ്യാറാണെന്നും കിങ് ജോങ് ഉന്‍ പറഞ്ഞു.

പ്രകോപനം ഉണ്ടാകാത്തിടത്തോളം ആണവായുധങ്ങള്‍ ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഉത്തരകൊറിയന്‍ പ്രസിഡന്റ് കിങ് ജോങ് ഉന്നിന്റെ വാക്കുകള്‍. ആണവ നിരായുധീകരണത്തിനായുളള കരാര്‍ പ്രാവര്‍ത്തികമാക്കാന്‍ ഉത്തര കൊറിയയുടെ ഭാഗത്തുനിന്ന് എല്ലാവിധ ശ്രമങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനമായ പ്യോങ്‌യാങില്‍ നടക്കുന്ന നടക്കുന്ന വര്‍ക്കേഴ്സ് പാര്‍ട്ടി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കിങ് ജോങ് ഉന്‍. 35 വര്‍ഷത്തിനുശേഷം നടക്കുന്ന വര്‍ക്കേഴ്സ് പാര്‍ട്ടി സമ്മേളനത്തെ ദക്ഷിണകൊറിയ അടക്കമുള്ള രാജ്യങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപണവും ആണവപരീക്ഷണത്തെയും തുടര്‍ന്ന് ഉത്തരകൊറിയ യുഎന്‍ ഉപരോധം നേരിടുകയാണ്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പാര്‍ട്ടി കോണ്‍ഗ്രസും കിങ്ജോങ് ഉന്നിന്റെ പ്രസ്താവനയും ശ്രദ്ദേയമാകുന്നത്. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ഉത്തരകൊറിയ അഞ്ചാമത് ആണവ പരീക്ഷണത്തിന് ഒരുങ്ങുന്നതായി ദക്ഷിണ കൊറിയ ആരോപിക്കുന്നു.

TAGS :

Next Story