Quantcast

ഇറാനിലേക്കുള്ള സർവീസുകൾ നിർത്തി വയ്ക്കാൻ ഇത്തിഹാദ്​ എയർവേസിന്റെ തീരുമാനം

MediaOne Logo

Jaisy

  • Published:

    1 May 2018 4:33 PM GMT

ഇറാനിലേക്കുള്ള സർവീസുകൾ നിർത്തി വയ്ക്കാൻ ഇത്തിഹാദ്​ എയർവേസിന്റെ തീരുമാനം
X

ഇറാനിലേക്കുള്ള സർവീസുകൾ നിർത്തി വയ്ക്കാൻ ഇത്തിഹാദ്​ എയർവേസിന്റെ തീരുമാനം

അടുത്ത മാസം 24 മുതലാകും സർവീസ്​ നിർത്തുക

ഇറാനിലേക്കുള്ള സർവീസുകൾ നിർത്തി വയ്ക്കാൻ ഇത്തിഹാദ്​ എയർവേസ്​ തീരുമാനിച്ചു. അടുത്ത മാസം 24 മുതലാകും സർവീസ്​ നിർത്തുക. അതിനു മുന്നോടിയായി നിലവിലെ സർവീസുകൾ ഗണ്യമായി വെട്ടിച്ചുരുക്കുമെന്നും കമ്പനി അറിയിച്ചു. എന്നാൽ ഇതിന്റെ കാരണമൊന്നും കമ്പനി വിശദീകരിച്ചിട്ടില്ല. സൗദിക്കു നേരെ ഹൂത്തികൾ മിസൈൽ ആക്രമണം ആവർത്തിക്കുന്ന സാഹചര്യത്തിൽ ഇറാനെതിരെ അറബ്​ രാജ്യങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്​. ഇത്തിഹാദ്​ തീരുമാനം ഇതിന്റെ അടിസ്ഥാനത്തിൽ ആണോ എന്ന കാര്യം വ്യക്തമല്ല.

TAGS :

Next Story