Quantcast

ബ്രിട്ടനില്‍ തൂക്കുസഭ: തെരേസ മേക്ക് തിരിച്ചടി

MediaOne Logo

Jaisy

  • Published:

    4 May 2018 1:19 AM GMT

ബ്രിട്ടനില്‍ തൂക്കുസഭ: തെരേസ മേക്ക് തിരിച്ചടി
X

ബ്രിട്ടനില്‍ തൂക്കുസഭ: തെരേസ മേക്ക് തിരിച്ചടി

തേരേസ മെയ് നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കോ ജെറമി കോര്‍ബിന്‍ നയിക്കുന്ന ലേബര്‍പാര്‍ട്ടിക്കോ വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്ന ബ്രിട്ടനില്‍ തൂക്കുസഭ. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് തിരിച്ചടി. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി നേട്ടമുണ്ടാക്കിയെങ്കിലും രണ്ടാം സ്ഥാനത്താണ്. കണ്‍‌സര്‍വേറ്റീവ് പാര്‍ട്ടി 315ഉം ലേബര്‍ പാര്‍ട്ടി 261 സീറ്റുകളും നേടി. ലിബറല്‍ പാര്‍ട്ടി 12 ഉം സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 35 സീറ്റുകളും നേടി. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷ നേടാനായില്ല. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി നേട്ടമുണ്ടാക്കിയെങ്കിലും രണ്ടാം സ്ഥാനത്താണ്. ഭരിക്കാനുള്ള ഭൂരിപക്ഷം ആര്‍ക്കും ലഭിക്കാത്ത സാഹചര്യത്തില്‍ ബ്രിട്ടനില്‍ കൂട്ടുസര്‍ക്കാര്‍ രൂപീകരിക്കേണ്ടിവരും. മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കാനായി പ്രധാനമന്ത്രി തെരേസ മേയ് ഇന്ന് രാജ്ഞിയെ കാണും.

രാജ്യത്തെ ലിബറല്‍ പാര്‍ട്ടി, സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി തുടങ്ങിയ ചെറുപാര്‍ട്ടികളുടെ സീറ്റുകള്‍ നിര്‍ണ്ണായകമാവും. എന്നാല്‍ ഫലപ്രഖ്യാപനത്തിന് ശേഷം രാജിവെക്കാനുദ്ദേശിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച തെരേസ മേ കൂട്ടുസര്‍ക്കാര്‍ രൂപീകരിച്ചേക്കും. പാര്‍ലമെന്റില്‍ കേവലഭൂരിപക്ഷത്തില്‍ 12 സീറ്റുകള്‍മാത്രം അധികമുണ്ടായിരുന്ന തെരേസ മേ ചില ഭേദഗതികള്‍ ഉദ്ദേശിച്ചായിരുന്നു പാര്‍ലമെന്‍റെ തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചത്. ബ്രെക്സിറ്റ് ജനഹിത പരിശോധനയില്‍ പ്രതിച്ഛായയുണ്ടാക്കിയെങ്കിലും മാഞ്ചസ്റ്റര്‍ ഭീകരാക്രമണവും രാജ്യത്തെ ആരോഗ്യ രംഗത്തെ സ്വകാര്യവത്കരണവും മറ്റും തിരിച്ചടിയാവുകയായിരുന്നു.

TAGS :

Next Story