Quantcast

സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കേണ്ടതില്ലെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് സാംസ്കാരിക ലോകം

MediaOne Logo

Jaisy

  • Published:

    6 May 2018 2:34 PM GMT

സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കേണ്ടതില്ലെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് സാംസ്കാരിക ലോകം
X

സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കേണ്ടതില്ലെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് സാംസ്കാരിക ലോകം

അവാര്‍ഡിന്റെ സുതാര്യതയും മാന്യതയും ഈ തീരുമാനത്തിലൂടെ സംരക്ഷിക്കപ്പെടുമെന്നാണ് സ്വീഡിഷ് അക്കാദമിയുടെ പ്രതീക്ഷ

ലൈംഗിക ആരോപണ വിവാദത്തെ തുടര്‍ന്ന് ഈ വര്‍ഷം സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കേണ്ടതില്ലെന്ന സ്വീഡിഷ് അക്കാദിമിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് സാംസ്കാരിക ലോകം. അവാര്‍ഡിന്റെ സുതാര്യതയും മാന്യതയും ഈ തീരുമാനത്തിലൂടെ സംരക്ഷിക്കപ്പെടുമെന്നാണ് സ്വീഡിഷ് അക്കാദമിയുടെ പ്രതീക്ഷ .

പ്രമുഖ സാഹിത്യകാരിയും അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അംഗവുമായി കാതറിന ഫ്രോസ്റ്റെന്‍സണിന്റെ ഭര്‍ത്താവ് യാങ് ക്ലോദ് അര്‍നോട്ടിന്റെ പേരിലുയര്‍ന്ന ലൈംഗിക വിവാദമാണ് പ്രഖ്യാപനം റദ്ദാക്കാന്‍ കാരണം. ഒന്നിലധികം സ്ത്രീകള്‍ ഇയാള്‍ക്കെതിരെ ആരോപണവുമായി എത്തിയിരുന്നു. ഇതേ തുടര്‍ന്ന കാതറിനയെ അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണം എന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ അക്കാഡമിയില്‍ നടന്ന വോട്ടെടുപ്പില്‍ കാതനിറയെ ഒഴിവാക്കേണ്ടെന്നായിരുന്നു ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടത്. സമിതിയിലെ മറ്റ് അംഗങ്ങള്‍ ഇവരില്‍ നിന്നും സഹായം കൈപ്പറ്റിയെന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം ഉണ്ടായതെന്നും വിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്നാണ് ഇത്തവണ അവാര്‍ഡ് നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും സുതാര്യമായ പുരസ്കാരങ്ങളിലൊന്നാണിതെന്നും അതിന്റെ വിശ്വാസ്യത കാത്ത് സൂക്ഷിക്കുന്നതിന്റെ ഉത്തരവാദിത്തം അക്കാദമിക്കുണ്ടെന്നും പ്രതിനിധികള്‍ പറയുന്നു.

ഈ വര്‍ഷത്തെ പുരസ്കാരവും ചേര്‍ത്ത് അടുത്ത വര്‍ഷം രണ്ട് പേര്‍ക്ക് പുരസ്കാരം നല്‍കും. 230 വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് നൊബേല്‍ പുരസ്കാരം നല്‍കാതിരിക്കുന്നത് . രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ 1943 ലാണ് ഇതിനുമുന്‍പ് നൊബേല്‍ പുരസ്കാരം നല്‍കാതിരുന്നത്.

TAGS :

Next Story