Quantcast

അമേരിക്ക സൂപ്പറാ... റഷ്യ

MediaOne Logo

admin

  • Published:

    6 May 2018 2:55 PM GMT

ലോകത്തിലെ തന്നെ സുപ്പര്‍ ശക്തികളില്‍ ഒന്നായി അമേരിക്ക മാറിയെന്ന് വിശേഷിപ്പിച്ച പുടിന്‍ അമേരിക്കയുമായി തുടര്‍ന്നും സഹകരിക്കാനാണ് താല്‍പ്പര്യമെന്ന് കൂട്ടിച്ചേര്‍ത്തു.

അമേരിക്കയെ ലോക സൂപ്പര്‍ ശക്തിയെന്ന് വിശേഷിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍. യു.എസുമായി സഹകരിച്ച് പോകാനാണ് റഷ്യക്ക് താല്‍പര്യം. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന അന്താരാഷ്ട്ര സാമ്പത്തിക ഉച്ചകോടിയിലാണ് പുടിന്റെ പ്രതികരണം. യുക്രൈന്‍, സിറിയ തുടങ്ങിയ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കെയാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്റെ അഭിപ്രായ പ്രകടനം എന്നത് ഏറെ ശ്രദ്ധേയമാണ്.

ലോകത്തിലെ തന്നെ സുപ്പര്‍ ശക്തികളില്‍ ഒന്നായി അമേരിക്ക മാറിയെന്ന് വിശേഷിപ്പിച്ച പുടിന്‍ അമേരിക്കയുമായി തുടര്‍ന്നും സഹകരിക്കാനാണ് താല്‍പ്പര്യമെന്ന് കൂട്ടിച്ചേര്‍ത്തു. റഷ്യയുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ നിരന്തരം ഇടപെടുന്ന അമേരിക്കയെ പുടിന്‍ താക്കീത് ചെയ്തു.

യൂറോപ്യന്‍ യൂണിയനും റഷ്യയും തമ്മില്‍ സഹകരിക്കുന്നതില്‍ അമേരിക്ക ഇടപെടുന്നത് ശരിയല്ല. റഷ്യയുടെ കാര്യങ്ങളില്‍ നിരന്തരം ഇടപെടുകയും എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിച്ചുതരുകയും ചെയ്യുന്ന അമേരിക്കന്‍ നിലപാടില്‍ പുടിന്‍ അതൃപ്തി അറിയിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ ഇക്കുറി അധികമെന്നും പുകഴ്ത്താതെയാണ് പുടിന്‍ പ്രസംഗം അവസാനിപ്പിച്ചത്. ഡിസംബറില്‍ ട്രംപിനെക്കുറിച്ച് നടത്തിയ അഭിപ്രായപ്രകടനത്തില്‍ നിന്ന് പുടിന്‍ പിറകോട്ട് പോയി. പുടിന്റെ അന്നത്തെ പ്രശംസ തെരഞ്ഞെടുപ്പ് പ്രചാരണായുധമായി ട്രംപ് ഉപയോഗിച്ചിരുന്നു.

TAGS :

Next Story