മരണപ്പാച്ചിലിനൊടുവില്‍ ഒട്ടകപക്ഷിക്ക് സംഭവിച്ചത്

മരണപ്പാച്ചിലിനൊടുവില്‍ ഒട്ടകപക്ഷിക്ക് സംഭവിച്ചത്
മണിക്കൂറില്‍ 65 കിലോമീറ്റര്‍ സ്പീഡിലായിരുന്നു ഒട്ടകപക്ഷിയുടെ ഓട്ടം. സര്‍വ്വസ്വാതന്ത്ര്യത്തോടെ അങ്ങനെ രണ്ട് ദിനം ഓടിനടന്നു..
ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തരംഗമായി ചൈനയിലെ ഒരു ഒട്ടകപക്ഷി. ദക്ഷിണ ചൈനയിലെ ഒരു പക്ഷി സങ്കേതത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ ഒട്ടപക്ഷി ഏറെ ദൂരം ഓടിയെങ്കിലും ഒടുവില്‍ അതേ പക്ഷിസങ്കേതത്തിലെത്തിയെന്നാണ് ഈ രക്ഷപ്പെടലിന്‍റെ ക്ലൈമാക്സ്.
ദക്ഷിണ ചൈനയിലെ ഗോങ് പിങ് ടൌണില്‍ ഏറെ ഒട്ടകപക്ഷികളുള്ള പക്ഷിസങ്കേതമുണ്ട്. ഇവിടുത്തെ ഒരു ഒട്ടകപക്ഷിയാണ് വേലി പൊളിച്ച് ഓടിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു ആ രക്ഷപ്പെടല്‍. തിരക്കേറിയ റോഡിലൂടെയും പാടങ്ങളിലൂടെയും വാഹനങ്ങള്‍ക്കൊപ്പവുമൊക്കെ ശരവേഗത്തിലോടി.
മണിക്കൂറില്‍ 65 കിലോമീറ്റര്‍ സ്പീഡിലായിരുന്നു ഒട്ടകപക്ഷിയുടെ ഓട്ടം. സര്‍വ്വസ്വാതന്ത്ര്യത്തോടെ അങ്ങനെ രണ്ട് ദിനം ഓടിനടന്നു. അതിനിടെയാണ് റോഡിന് സമീപത്തുള്ള ഒരു വയലില്‍ കാര്യമായ ഒരു വീഴ്ച സംഭവിച്ചത്. അതോടെ ഒട്ടകപക്ഷി കുടുങ്ങി. ഉടമസ്ഥനെത്തി. വീണ്ടും പഴയ സങ്കേതത്തില്‍പ്പെട്ടു. എന്നാല്‍ ഉടമസ്ഥനാകട്ടെ ഈ ദിനങ്ങളില്‍ ആകെ വിഷമത്തിലായിരുന്നു.
തിരിച്ചുകിട്ടിയ ഒട്ടകപക്ഷിയെ കാര്യമായി ശുശ്രൂഷിക്കുകയാണ് ഉടമസ്ഥന്‍. ഒപ്പം ചുറ്റുവേലികള്‍ ബലപ്പെടുത്തി. മറ്റു പക്ഷികള്‍ക്കൊന്നും മറിച്ച് ഒരു ചിന്തയുണ്ടാകാതിരിക്കാന്‍.
Adjust Story Font
16

