Quantcast

കന്നുകാലിക്കച്ചവടക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ച് രാജ്യസഭയില്‍ ശ്രദ്ധക്ഷണിയ്ക്കല്‍ പ്രമേയം

MediaOne Logo

admin

  • Published:

    8 May 2018 5:08 PM IST

കന്നുകാലിക്കച്ചവടക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ച് രാജ്യസഭയില്‍ ശ്രദ്ധക്ഷണിയ്ക്കല്‍ പ്രമേയം
X

കന്നുകാലിക്കച്ചവടക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ച് രാജ്യസഭയില്‍ ശ്രദ്ധക്ഷണിയ്ക്കല്‍ പ്രമേയം

ഝാര്‍ഖണ്ഡില്‍ അടുത്തിടെ മുസ്ലിങ്ങളായ കന്നുകാലിക്കച്ചവടക്കാരെ കൊന്നു കെട്ടിത്തൂക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ് നല്‍കിയത്.

വിവിധ സംസ്ഥാനങ്ങളില്‍ കന്നുകാലിക്കച്ചവടക്കാര്‍ക്കെതിരെ നടക്കുന്ന ആക്രമണളെക്കുറിച്ച് രാജ്യസഭയില്‍ ഇന്ന് ശ്രദ്ധക്ഷണിയ്ക്കല്‍ പ്രമേയം അവതരിപ്പിയ്ക്കും. സി.പി.എം അംഗം തപന്‍ സെന്നാണ് ശ്രദ്ധ ക്ഷണിയ്ക്കല്‍ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിയ്ക്കുന്നത്. ഝാര്‍ഖണ്ഡില്‍ അടുത്തിടെ മുസ്ലിങ്ങളായ കന്നുകാലിക്കച്ചവടക്കാരെ കൊന്നു കെട്ടിത്തൂക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ് നല്‍കിയത്. ഉത്തര്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും അക്രമ സംഭവങ്ങളുണ്ടായിരുന്നു. രാജ്യത്തെ കൊടും വരള്‍ച്ചയും ചര്‍ച്ചയാകും.

TAGS :

Next Story