Quantcast

വെനിസ്വേലയില്‍ പ്രതിപക്ഷ സമരം സംഘര്‍ഷമായി

MediaOne Logo

admin

  • Published:

    8 May 2018 8:46 PM GMT

വെനിസ്വേലയില്‍ പ്രതിപക്ഷ സമരം സംഘര്‍ഷമായി
X

വെനിസ്വേലയില്‍ പ്രതിപക്ഷ സമരം സംഘര്‍ഷമായി

ജനഹിത പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് വെനസ്വേലയിലെ പ്രതിപക്ഷം നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു.

ജനഹിത പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് വെനസ്വേലയിലെ പ്രതിപക്ഷം നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. തെരഞ്ഞെടുപ്പ് മുഖ്യകാര്യാലയത്തിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു
പ്രസിഡന്റ് നിക്കോളാസ് മഡൂറോക്കെതിരെ ഹിതപരിശോധന നടത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം സമരം ആരംഭിച്ചത്. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ച് സമരം നടത്തിയ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് സമരക്കാരും പൊലീസും തമ്മില്‍ അടിയായി

നിലവിലെ പ്രസിഡന്റ് നിക്കോളാസ് രാജിവെക്കണമെന്നും രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. രാജ്യം ഇപ്പോള്‍ നേരിടുന്ന ഭക്ഷ്യ ക്ഷാമവും സാമ്പത്തിക മാന്ദ്യവും പ്രസിഡന്റിന്റെ ദുര്‍ഭരണം കാരണമാണെന്നാണ് പ്രതിപക്ഷാരോപണം. എന്നാല്‍ വോട്ടെടുപ്പ് നടത്താനുള്ള സമയം ഇക്കൊല്ലമില്ലെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. അമേരിക്കയുടെ സഹായത്തോടെ രാജ്യത്ത് പട്ടാള അട്ടിമറി നടത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു

TAGS :

Next Story