Quantcast

ഇസ്രായേല്‍ - ഫലസ്തീന്‍ ചര്‍ച്ചകളില്‍നിന്ന് വിട്ടു നില്‍ക്കുമെന്ന് ബ്രിട്ടന്‍

MediaOne Logo

Ubaid

  • Published:

    11 May 2018 2:43 AM IST

ഇസ്രായേല്‍ - ഫലസ്തീന്‍ ചര്‍ച്ചകളില്‍നിന്ന് വിട്ടു നില്‍ക്കുമെന്ന് ബ്രിട്ടന്‍
X

ഇസ്രായേല്‍ - ഫലസ്തീന്‍ ചര്‍ച്ചകളില്‍നിന്ന് വിട്ടു നില്‍ക്കുമെന്ന് ബ്രിട്ടന്‍

വെസ്റ്റ്ബാങ്കിലെ റാമല്ല സന്ദര്‍ശിച്ച ബോറിസ് ജോണ്‍സണ്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബാസ്, വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാല്‍കി എന്നീ നേതാക്കളുമായാണ് കൂടിക്കാഴ്ച നടത്തിയത്

ഇസ്രായേല്‍ ഫലസ്തീന്‍ വിഷയത്തില്‍ ചര്‍ച്ചകളില്‍നിന്ന് വിട്ടു നില്‍ക്കുമെന്ന് ബ്രിട്ടന്‍. ഫലസ്തീന്‍ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സനാണ് ഇക്കാര്യം അറിയിച്ചത്. വെസ്റ്റ്ബാങ്കിലെ റാമല്ല സന്ദര്‍ശിച്ച ബോറിസ് ജോണ്‍സണ്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബാസ്, വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാല്‍കി എന്നീ നേതാക്കളുമായാണ് കൂടിക്കാഴ്ച നടത്തിയത്. ഫലസ്തീന്‍ - ഇസ്രായേല്‍ പ്രശ്നം‍ ബ്രിട്ടന്റെ ഇടപടല്‍കൊണ്ട് മാത്രം പെട്ടെന്ന് പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ബോറിസ് ജോണ്‍സണ്‍‌ പറഞ്ഞു

നേരത്തെ ഇസ്രായേല്‍ പ്രസിഡന്റ് റ്യുവെന്‍ റാവ്‌ലിനുമായും ജോണ്‍സണ്‍ ചര്‍ച്ച നടത്തിയിരുന്നു. വെസ്റ്റ് ബാങ്ക് സന്ദര്‍ശനത്തിനു ശേഷം ഇസ്രായേലിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും കൂടിക്കാഴ്ച നടത്തും.

TAGS :

Next Story