Quantcast

ആലപ്പോ പിടിച്ചടക്കാന്‍ വിമതര്‍

MediaOne Logo

Alwyn K Jose

  • Published:

    12 May 2018 12:10 AM GMT

ആലപ്പോ പിടിച്ചടക്കാന്‍ വിമതര്‍
X

ആലപ്പോ പിടിച്ചടക്കാന്‍ വിമതര്‍

ആലപ്പോയില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ ഉപരോധം തകര്‍ത്തതിനു പിന്നാലെ പട്ടണം പൂര്‍ണമായി പിടിച്ചെടുക്കാനുള്ള ശ്രമം വിമതര്‍ ഊര്‍ജിതമാക്കി.

ആലപ്പോയില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ ഉപരോധം തകര്‍ത്തതിനു പിന്നാലെ പട്ടണം പൂര്‍ണമായി പിടിച്ചെടുക്കാനുള്ള ശ്രമം വിമതര്‍ ഊര്‍ജിതമാക്കി. പട്ടണത്തിന്റെ നിയന്ത്രണം പൂര്‍ണമായി സൈന്യത്തില്‍ നിന്നും പിടിച്ചെടുക്കാനുള്ള പോരാട്ടം ആരംഭിച്ചതായി വിമതര്‍ പ്രഖ്യാപിച്ചു. വിമതവിഭാഗമായ ജബാത് ഫതാ ഷാമാണ് ആലപ്പോ പിടിച്ചെടുക്കാനുള്ള പോരാട്ടം ശക്തമാക്കിയതായി പ്രഖ്യാപിച്ചത്. യുദ്ധത്തിനായി ആലപ്പോയിലെ സേനാബലം ഇരട്ടിയാക്കിയതായും വിമതര്‍ പറഞ്ഞു. ആലപ്പോയിലേക്ക് സര്‍ക്കാര്‍ സൈന്യം ഏര്‍പ്പെടുത്തിയ ഉപരോധം കഴിഞ്ഞ ദിവസം വിമതര്‍ തകര്‍ത്തിരുന്നു. ഒരു മാസത്തോളം നീണ്ടു നിന്ന ഉപരോധം അവസാനിപ്പിച്ച വിമതര്‍ മേഖലയിലേക്ക് ഭക്ഷണവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളും എത്തിച്ചു. ഇത് സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മേഖലയില്‍ റഷ്യയുമായി ചേര്‍ന്നുള്ള വ്യോമാക്രമണം സിറിയന്‍ സര്‍ക്കാര്‍ ശക്തമാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ദമാസ്കസ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ റഷ്യയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണം തുടരുകയാണ്.

TAGS :

Next Story