Quantcast

അരനൂറ്റണ്ടിനു ശേഷം കൊളംബിയയില്‍ വെടിനിര്‍ത്തല്‍

MediaOne Logo

Alwyn K Jose

  • Published:

    12 May 2018 10:33 PM IST

അരനൂറ്റണ്ടിനു ശേഷം കൊളംബിയയില്‍ വെടിനിര്‍ത്തല്‍
X

അരനൂറ്റണ്ടിനു ശേഷം കൊളംബിയയില്‍ വെടിനിര്‍ത്തല്‍

വെടിനിര്‍ത്തല്‍ കരാറില്‍ ഫാര്‍ക് ഒപ്പുവെച്ചതിനെത്തുടര്‍ന്നാണിത്. സെപ്തംബര്‍ മാസം അവസാനത്തോടെ പൂര്‍ണമായ സമാധാന കരാര്‍ പ്രാബല്യത്തില്‍ വരും.

കൊളംബിയയും ഫാര്‍ക് പോരാളികളും തമ്മില്‍ 52 വര്‍ഷമായി നിലനിന്ന യുദ്ധത്തിന് സമാപനമായി. വെടിനിര്‍ത്തല്‍ കരാറില്‍ ഫാര്‍ക് ഒപ്പുവെച്ചതിനെത്തുടര്‍ന്നാണിത്. സെപ്തംബര്‍ മാസം അവസാനത്തോടെ പൂര്‍ണമായ സമാധാന കരാര്‍ പ്രാബല്യത്തില്‍ വരും.

കഴിഞ്ഞദിവസമാണ് റെവല്യൂഷണറി ആംഡ് ഫോഴ്സ് ഓഫ് കൊളംബിയയുടെ നേതാവ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത്. കൊളംബിയന്‍ സര്‍ക്കാറുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു പ്രഖ്യാപനം. നാല് വര്‍ഷമായി ഫാര്‍ക് പ്രവര്‍ത്തകരും സര്‍ക്കാരും തമ്മില്‍ നടത്തിവന്ന ചര്‍ച്ചയ്ക്കാണ് ഇതോടെ ഫലമുണ്ടായത്. സെപ്തംബര്‍ 13 മുതല്‍ 19 വരെ ഫാര്‍കിന്റെ അവസാന സമ്മേളനം നടക്കുന്നുണ്ട്. സര്‍ക്കാറുമായുണ്ടാക്കിയ സമാധാന കരാറിന്റെ പൂര്‍ണരൂപം ഈ സമ്മേളനത്തിലായിരിക്കും വ്യക്തമാകുക. അരനൂറ്റാണ്ടോളം സര്‍ക്കാറും ഫാര്‍കും തമ്മില്‍ നിലനിന്നിരുന്ന ആഭ്യന്തര യുദ്ധത്തിനാണ് ഇതോടെ അറുതിയായിരിക്കുന്നത്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ജനഹിതപരിശോധനക്ക് മുമ്പ് വിഷയത്തില്‍ ധാരണയുണ്ടാക്കണമെന്നാവശ്യപ്പെട്ട് കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

TAGS :

Next Story