Quantcast

ബഹിരാകാശത്ത് ആധിപത്യമുറപ്പിക്കാന്‍ ചൈന

MediaOne Logo

Alwyn K Jose

  • Published:

    12 May 2018 3:12 AM GMT

ബഹിരാകാശത്ത് ആധിപത്യമുറപ്പിക്കാന്‍ ചൈന
X

ബഹിരാകാശത്ത് ആധിപത്യമുറപ്പിക്കാന്‍ ചൈന

ഷെന്‍ഷൂ ബഹിരാകാശ പദ്ധതിയുടെ ഭാഗമായ 11 മത് ദൌത്യത്തില്‍ രണ്ട് യാത്രികരാണ് ഉള്ളത്

ചൈന ടിയാങ്ഗോങ് - 2 ബഹിരാകാശ നിലയത്തിലേക്ക് ആദ്യത്തെ പര്യവേഷക സംഘത്തെ അയക്കുന്നു. ഷെന്‍ഷൂ ബഹിരാകാശ പദ്ധതിയുടെ ഭാഗമായ 11 മത് ദൌത്യത്തില്‍ രണ്ട് യാത്രികരാണ് ഉള്ളത്. ഇന്ന് പ്രദേശിക സമയം വൈകിട്ട് 7.30 നാണ് ഇരുവരെയും വഹിച്ചുള്ള റോക്കറ്റിന്റെ വിക്ഷേപണം.

ചൈനയുടെ ആദ്യ ബഹിരാകാശ നിലയമായ ടിയാങ്ഗോങ് ഡീ കമ്മീഷന്‍ ചെയ്തതിന് ശേഷം കഴിഞ്ഞ സെപ്തംബര്‍ 15 നാണ് ചൈന ടിയാങ്ഗോങ് 2 ബഹിരാകാശ നിലയം വിക്ഷേപിച്ചത്. നിലയത്തില്‍ മനുഷ്യ ജീവന്റെ അതിജീവന സാധ്യത പരിശോധിക്കുകയാണ് ഷെന്‍ഷൂ 11 ബഹിരാകാശ പദ്ധതിയുടെ ലക്ഷ്യം. ആകെ 30 ദിവസം സംഘം ബഹിരാകാശ നിലയത്തില്‍ ചിലവഴിക്കും. ചൈനയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൌത്യവും ഇത് തന്നെ. ജിങ് ഹെയ്പെങ്, ചെന്‍‌ ഡോങ് എന്നിവരാണ് ദൌത്യ സംഘത്തിലുള്ളത്. ഇതില്‍ ജിങ് ഹെയ് പെങ് ഷെന്‍ഷൂ 7, 9 ദൌത്യത്തില്‍ പങ്കെടുത്തയാളാണ്. ചെന്‍ ഡോങ് ആദ്യമായാണ് ബഹിരാകാശ യാത്ര നടത്തുന്നത്. വ്യോസേന പൈലറ്റായ ചെന്‍ഡോങ്ന് ആകെ 1500 മണിക്കൂര്‍ അപകട രഹിതമായി വിമാനം പറത്തിയതിന്റെ അനുഭവസമ്പത്തുണ്ട്. ഡീ കമ്മീഷന്‍ ചെയ്യുന്നതിന് മുമ്പ് ടിയാങ്ഗോങ് ബഹിരാകാശ നിലയത്തിലേക്ക് മുമ്പ് രണ്ട് തവണ ചൈന ദൌത്യസംഘത്തെ അയച്ചിരുന്നു. ജിഗ്ന്വാനിലെ വിക്ഷേപണത്തിറയില്‍ നിന്നും ലോങ് മാര്‍ച്ച് 2F റോക്കറ്റിലേറി പുറപ്പെടുന്ന ബഹിരാകാശ വാഹനം രണ്ട് ദിവസം സഞ്ചരിച്ച് ടിയാങ്ഗോങ് 2 ബഹിരാകാശ നിലയത്തിലെത്തും.

TAGS :

Next Story