Quantcast

തരൂരിന് മുന്‍പേ 'ഫരാഗോ' പ്രയോഗിച്ച മെഹ്ദി ഹസന്‍

MediaOne Logo

Sithara

  • Published:

    12 May 2018 6:32 AM GMT

തരൂരിന് മുന്‍പേ ഫരാഗോ പ്രയോഗിച്ച മെഹ്ദി ഹസന്‍
X

തരൂരിന് മുന്‍പേ 'ഫരാഗോ' പ്രയോഗിച്ച മെഹ്ദി ഹസന്‍

സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ച ശശി തരൂരിന്‍റെ ഫരാഗോ പ്രയോഗം വര്‍ഷങ്ങള്‍ക്ക് മുന്‍പേ മറ്റൊരാള്‍ നടത്തിയിരുന്നു

സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുടെ വാര്‍ത്തയോട് ട്വിറ്ററിലാണ് “Exasperating farrago of distortions, misrepresentations & outright lies” എന്ന് ശശി തരൂര്‍ പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ച ശശി തരൂരിന്‍റെ ഫരാഗോ പ്രയോഗം വര്‍ഷങ്ങള്‍ക്ക് മുന്‍പേ മറ്റൊരാള്‍ നടത്തിയിരുന്നു. ട്രോളന്മാരെക്കൊണ്ട് ഡിക്ഷ്ണറിയെടുപ്പിച്ച തരൂരിന്‍റെ പ്രയോഗം 2013ല്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മെഹ്ദി ഹസനാണ് നടത്തിയത്.

2013ല്‍ ലണ്ടനില്‍ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ടാണ് മെഹ്ദി ഹസന്‍ ഈ പ്രയോഗം നടത്തിയത്‍. ബ്രിട്ടീഷ് സൈനികനായിരുന്ന ഫുസിലിയര്‍ ലീ റിഗ്ബിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഓക്‌സ്‌ഫോര്‍ഡ് യൂണിയനിലെ സംവാദത്തില്‍ സംസാരിക്കുമ്പോഴാണ് മെഹ്ദി ഹസന്‍ ഇങ്ങനെ പറഞ്ഞത്. ബ്രിട്ടനില്‍ ഏറെ കോളിളക്കമുണ്ടാക്കിയ കൊലപാതകമായിരുന്നു ലീ റിഗ്ബിയുടേത്. ഡ്യൂട്ടിയിലായിരുന്ന റിഗ്ബിയെ മൈക്കല്‍ ആദെബൊലാജോ, മൈക്കല്‍ ആദെബൊവാലെ എന്നിവര്‍ വണ്ടിയിടിച്ച് വീഴ്ത്തിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ബ്രിട്ടീഷ് സൈന്യം മുസ്ലീങ്ങളെ കൊലപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ റിഗ്ബിയെ കൊലപ്പെടുത്തിയത് എന്നായിരുന്നു ഇരുവരുടേയും വെളിപ്പെടുത്തല്‍.

കൊലപാതകം ബ്രിട്ടനില്‍ വന്‍ വിവാദമാവുകയും ഇസ്ലാമോഫോബിയയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലെത്തുകയും ചെയ്ത സമയത്താണ് ഒക്‌സ്‌ഫോര്‍ഡ് യൂണിയനില്‍ വിഷയമെത്തിയത്. ഇസ്ലാം സമാധാനത്തിന്‍റെ മതമാണെന്ന് പറഞ്ഞുകൊണ്ടാണ് മെഹ്ദി ഹസന്‍ ഫരാഗോ പ്രയോഗം നടത്തിയത്- An astonishing set of speeches so far making this case tonight. A mixture of just cherry-picked quotes, facts and figures, self-serving, selective… a farrago of distortions, misrepresentations, misinterpretations, misquotations” എന്നാണ് മെഹ്ദി പറഞ്ഞത്.

തരൂരിന്‍റെയും മെഹ്ദി ഹസന്‍റെയും പ്രയോഗത്തിലെ സാദൃശ്യം ഫ്രീപ്രസ് കശ്മീരാണ് റിപ്പോര്‍ട്ട് ചെയ്തത്. അന്ന് മെഹ്ദി ഹസന്‍റെ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. അല്‍ജസീറ ഇംഗ്ളീഷില്‍ ദ കഫെ, ഹെഡ് ടു ഹെഡ്, അപ്ഫ്രണ്ട് എന്നീ പരിപാടികളുടെ അവതാരകനാണ് മെഹ്ദി ഹസന്‍.

TAGS :

Next Story