Quantcast

99 രാജ്യങ്ങളിലെ ആരോഗ്യമേഖലയെ തകര്‍ത്ത് സൈബര്‍ ആക്രമണം

MediaOne Logo

Subin

  • Published:

    13 May 2018 8:25 AM GMT

99 രാജ്യങ്ങളിലെ ആരോഗ്യമേഖലയെ തകര്‍ത്ത് സൈബര്‍ ആക്രമണം
X

99 രാജ്യങ്ങളിലെ ആരോഗ്യമേഖലയെ തകര്‍ത്ത് സൈബര്‍ ആക്രമണം

ബ്രിട്ടന്‍, യുഎസ്, ചൈന, സ്‌പെയ്ന്‍, ഇറ്റലി, തായ്‌വാന്‍ തുടങ്ങി 99ല്‍ പരം രാജ്യങ്ങളിലാണ് സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രികളിലെത്തുന്ന രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും അവ സൂക്ഷിക്കുകയും ചെയ്തിരുന്ന സോഫ്റ്റ്‌വെയര്‍ നശിപ്പിക്കപ്പെട്ടു...

ആരോഗ്യരംഗത്തെ തകിടം മറിച്ച് വിവിധ രാജ്യങ്ങളില്‍ സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. നൂറോളം രാജ്യങ്ങളിലെ പല പ്രമുഖ ആശുപത്രികളുടേയും കമ്പ്യൂട്ടര്‍ ശൃംഖല പൂര്‍ണമായും ഹാക്ക് ചെയ്യപ്പെട്ടു. മെഡിക്കല്‍ റിക്കാര്‍ഡുകളും ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടതോടെ പല ആശുപത്രികളും രോഗികളെ മടക്കി അയക്കുകയാണ്.

ബ്രിട്ടന്‍, യുഎസ്, ചൈന, സ്‌പെയ്ന്‍, ഇറ്റലി, തായ്‌വാന്‍ തുടങ്ങി 99ല്‍ പരം രാജ്യങ്ങളിലാണ് സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രികളിലെത്തുന്ന രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും അവ സൂക്ഷിക്കുകയും ചെയ്തിരുന്ന സോഫ്റ്റ്‌വെയര്‍ നശിപ്പിക്കപ്പെട്ടു. എക്‌റേ, ലാബ് പരിശോധനകള്‍ക്കുള്ള മെഷീനുകള്‍ തുടങ്ങിയവയും പ്രവര്‍ത്തനരഹിതമായി. ഉപകരണങ്ങള്‍ തകാറിലായതോടെ പല ആശുപത്രികളും രോഗികളെ മടക്കി അയക്കുകയാണ്. അടിയന്തര ചികിത്സ വേണ്ട രേഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ് പല സ്ഥാപനങ്ങളും.

ഒരേ ദിവസം തന്നെയാണ് വിവിധ രാജ്യങ്ങളില്‍ സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചത് റഷ്യക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തെക്കുറിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നതായി ബ്രിട്ടന്റെ ദേശീയ സൈബര്‍ സുരക്ഷ വിഭാഗം പ്രതികരിച്ചു. ആശുപത്രികള്‍ക്ക് പുറമെ ഊര്‍ജം, ടെലികമ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളിലും ആക്രമണം ഉണ്ടായിട്ടുണ്ട്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്. വോനാെ്രെക, റാന്‍സോംവെയര്‍ എന്നിങ്ങിനെയാണ് പല രാജ്യങ്ങളിലായി നടന്ന സമാന ആക്രമണത്തെ വിശേഷിപ്പിക്കുന്നത്. ദ ഷാഡോ ബ്രോക്കേഴ്‌സ് എന്ന സംഘടനയാണ് പദ്ധതിക്ക് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി രൂപകല്‍പന ചെയ്ത ടൂളുകള്‍ മോഷ്ടിച്ചാണ് സംഘടന ആക്രമണം നടത്തിയതെന്നാണ് കണക്കാക്കുന്നത്. ആക്രമണ ലക്ഷ്യം വ്യക്തമല്ല.

TAGS :

Next Story