Quantcast

മോദി ചൈനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

MediaOne Logo

Jaisy

  • Published:

    15 May 2018 4:07 PM IST

മോദി ചൈനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
X

മോദി ചൈനീസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ചൈനയിലെ ഹാങ്ചൌ നഗരത്തില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച നടത്തി. ചൈനയിലെ ഹാങ്ചൌ നഗരത്തില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച. എന്‍എസ്ജി അംഗത്വം, ഇന്ത്യ-പാക് അതിര്‍ത്തിയിലെ ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സമീപകാലത്ത് കൂടുതല്‍ മോശമായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ച്ചക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. ഇന്ത്യയുമായുള്ള സൌഹൃദം നിലനിര്‍ത്തുന്നതിനും അത് കൂടുതല്‍ ശക്തമാക്കുന്നതിനും ചൈന പ്രതിബദ്ധമാണെന്ന് കൂടിക്കാഴ്ചയില്‍ ഷി ജിന്‍ പിങ്ങ് പറഞ്ഞു. മോദി-ഷി ജിന്‍ പിങ്ങുമായി കൂടിക്കാഴ്ചക്ക് മുന്നോടിയായി ബ്രിക്സ് രാജ്യങ്ങളുടെ പ്രത്യേക യോഗവും ഹാങ്ചൌവില്‍ ചേര്‍ന്നു.

TAGS :

Next Story