ഫലസ്തീന്‍ യുവാവിനെ വെടിവെച്ചുകൊന്ന സൈനികനെ രക്ഷിക്കാന്‍ ഇസ്രായേല്‍ ശ്രമം

ഫലസ്തീന്‍ യുവാവിനെ വെടിവെച്ചുകൊന്ന സൈനികനെ രക്ഷിക്കാന്‍ ഇസ്രായേല്‍ ശ്രമം
ഫലസ്തീനിയെ വെടിവച്ചുകൊന്ന ഇസ്രായേല്‍ സൈനികനെ രക്ഷിക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നീക്കം.
ഫലസ്തീനിയെ വെടിവച്ചുകൊന്ന ഇസ്രായേല്‍ സൈനികനെ രക്ഷിക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നീക്കം. നിലത്ത് വീണുകിടന്നിരുന്ന ഫലസ്തീന്‍ യുവാവിനെ വെടിവെച്ചുകൊല്ലുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സൈനികനെതിരെ കേസെടുത്തത്. സര്‍ക്കാര്‍ നീക്കത്തിനെതിരെ മന്ത്രിസഭാംഗങ്ങള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
ഒരു ഫലസ്തീനിയെ വെടിവെച്ചുകൊല്ലുന്ന വീഡിയോ ദൃശ്യം പുറത്തുവന്നതോടെയാണ് സൈനികനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കാന്‍ ഇസ്രായേല്‍ നിര്‍ബന്ധിതമായത്.
സൈനികരുടെ വെടിയേറ്റ് നിലത്ത് വീണ യുവാവിനെ തൊട്ടടുത്തു നിന്ന് തലയില്‍ വെടിവെച്ചു കൊല്ലുന്നതാണ് ദൃശ്യങ്ങള്‍. ഇസ്രായേലിലെ ഒരു മനുഷ്യാവകാശ സംഘടന വ്യാഴാഴ്ച പുറത്തുവിട്ട ദൃശ്യം വിവാദമായതോടെ സൈനികനെതിരെ അന്വഷണത്തിന് ഇസ്രായേല്‍ ഉത്തരവിട്ടു. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രിയടക്കം ഒരുവിഭാഗം അന്വേഷണത്തെ എതിര്‍ത്തു. മന്ത്രിസഭായോഗത്തില്‍ ഇതേചൊല്ലി ശക്തമായ വാക്പോരുമുണ്ടായി.
സൈനികരെ രാജ്യത്തിന്റെ മക്കളെന്ന് വിശേഷിപ്പിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു അവരെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്നും പ്രഖ്യാപിച്ചു. "ഇസ്രായേല്‍ സൈനികര്‍ നമ്മുടെ മക്കളാണ്, രക്തദാഹികളായ ഭീകരവാദികള്‍ക്കെതിരെ പൊരുതുന്നവരാണ്, മരിച്ച ഭീകരവാദികളേക്കാള്‍ സംരക്ഷിക്കപ്പെടേണ്ടവര്‍ മരിച്ച സൈനികരാണ്".
അതേസമയം നെതന്യാഹുവിന്റേയും സംഘത്തിന്റെയും നിലപാടിനെതിരെ മന്ത്രി സഭാംഗങ്ങള്‍ തന്നെ പരസ്യമായി രംഗത്തെത്തി. കൊലയാളിയായ സൈനികനെ രക്ഷിക്കാനുള്ള നീക്കത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധമുയരുന്നുണ്ട്.
Adjust Story Font
16

