Quantcast

ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും

MediaOne Logo

Alwyn K Jose

  • Published:

    20 May 2018 1:05 PM GMT

ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും
X

ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും

ഹിലരി ക്ലിന്റനാണ് പ്രസിഡന്റ് സ്ഥാനാര്‍ഥി. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയയായി ടിം കെയിനെയും ഇന്ന് പ്രഖ്യാപിക്കും.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. ഹിലരി ക്ലിന്റനാണ് പ്രസിഡന്റ് സ്ഥാനാര്‍ഥി. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയയായി ടിം കെയിനെയും ഇന്ന് പ്രഖ്യാപിക്കും. വന്‍ സുരക്ഷയാണ് വേദിക്കരികില്‍ ഒരുക്കിയിട്ടുള്ളത്. ഇന്നാരംഭിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷന്‍ ഈ മാസം 28 വരെ തുടരും. അമ്പതിനായിരം പേരാണ് ഫിലാഡല്‍ഫിയയിലെ സദസ്സിലെത്തുക.
ഹിലരി ക്ലിന്റനെ ഡെമോക്രാറ്റിക് പാര്‍ട്ടി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക സ്ഥാനാര്‍ഥിയായി ഈ വേദിയില്‍ പ്രഖ്യാപിക്കും. ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ചെയര്‍ വുമണ്‍ ഡെബ്ബീ വസര്‍മാന്‍ ഷുല്‍ട്സ് പരിപാടിയില്‍ അധ്യക്ഷ സ്ഥാനത്തുണ്ടാകില്ല. ബെര്‍ണി സാന്‍ഡേഴ്സിന്റെ കാമ്പയിന്‍ പരാജയപ്പെടുത്താന്‍ പാര്‍ട്ടി ശ്രമിച്ചതായുള്ള മെയിലുകള്‍ കഴിഞ്ഞയാഴ്ച പുറത്തു വന്ന സാഹചര്യത്തിലാണ് പാര്‍ട്ടി അധ്യക്ഷയുടെ പിന്മാറ്റം. ഹിലരിയുടെ എതിരാളിയായി സ്ഥാനാര്‍ഥിത്വത്തിന് രംഗത്തുണ്ടായിരുന്നയാളാണ് ബെര്‍ണി സാന്‍ഡേഴ്സ്.

TAGS :

Next Story