Quantcast

ആണവ പരീക്ഷണം: ഉത്തരകൊറിയക്കെതിരെ ശക്തമായ നിലപാടുമായി അമേരിക്ക

MediaOne Logo

Khasida

  • Published:

    20 May 2018 5:03 PM IST

ആണവ പരീക്ഷണം: ഉത്തരകൊറിയക്കെതിരെ ശക്തമായ നിലപാടുമായി അമേരിക്ക
X

ആണവ പരീക്ഷണം: ഉത്തരകൊറിയക്കെതിരെ ശക്തമായ നിലപാടുമായി അമേരിക്ക

ഉത്തരകൊറിയന്‍ പൌരന്മാര്‍ക്ക് വിവിധ രാജ്യങ്ങളില്‍ വിസ നിഷേധിക്കുന്നതടക്കമുള്ള നടപടികള്‍

ആണവ പരീക്ഷണത്തിന്റെ പേരില്‍ ഉത്തരകൊറിയക്കെതിരെ ശക്തമായ നിലപാടുമായി അമേരിക്ക രംഗത്തെത്തി. ഐക്യരാഷ്ട്രസഭയില്‍ നിന്ന് ഉത്തരകൊറിയയെ ഒറ്റപ്പെടുത്തുന്നതുള്‍പ്പെടെയുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് വാഷിങ്ടണ്‍ അറിയിച്ചു. ഉത്തരകൊറിയന്‍ പൌരന്മാര്‍ക്ക് മറ്റുരാജ്യങ്ങളില്‍ വിസ നിഷേധിക്കുന്നതടക്കുമുള്ള നീക്കങ്ങള്‍ നടത്തുമെന്ന് അമേരിക്കയുടെ യു എന്‍ അംബാസിഡര്‍ വ്യക്തമാക്കി.

ദക്ഷിണ കൊറിയുടെ തലസ്ഥാനമായ സിയോളിലെ അതിര്‍പ്രദേശത്ത് സന്ദര്‍ശനം നടത്തവെയാണ് അമേരിക്കയുടെ യുഎന്‍ അംബാസിഡര്‍ സാമന്ത പവര്‍ ഉത്തരകൊറിയക്കെതിരെയുള്ള നിലപാട് വ്യക്തമാക്കിയത്. ഉത്തരകൊറിയയെ ഒറ്റപ്പെടുത്താന്‍ വേണ്ട എല്ലാ ശ്രമങ്ങളും ഐക്യരാഷ്ട്രസഭക്കുള്ളിലും പുറത്തും നടത്തുമെന്ന് സാമന്ത അറിയിച്ചു. സുരക്ഷ സമിതിയുടെ അധികാരവും നയതന്ത്ര പ്രേരണയും ഒരുമിച്ച് ഉപയോഗിച്ച് ഉത്തരകൊറിയയുടെ ഭീഷണി തടുക്കേണ്ടതുണ്ട്. മറ്റുരാജ്യങ്ങളോട് ഇതിന്റെ ഗൌരവം മനസ്സിലാക്കിക്കൊടുക്കുകയും വേണമെന്നും സാമന്ത പവര്‍ പറഞ്ഞു.

ഉത്തരകൊറിയന്‍ പൌരന്മാര്‍ക്ക് വിവിധ രാജ്യങ്ങളില്‍ വിസ നിഷേധിക്കുന്നതടക്കമുള്ള നടപടികള്‍ ദക്ഷിണകൊറിയയും അമേരിക്കയും തുടങ്ങിക്കഴിഞ്ഞു. സെപ്തംബര്‍ 9ന് അഞ്ചാം ആണവായുധ പരീക്ഷണം നടത്തിയതോടെയാണ് ഉത്തരകൊറിയയെ ഒറ്റപ്പെടുത്താനുള്ള ശ്രമം തുടങ്ങിയത്. അടുത്ത പരീക്ഷണം ഏത് സമയവും ആരംഭിക്കുമെന്ന സൂചനയുമുണ്ട്. ഐക്യരാഷ്ട്രസഭയെ വെല്ലുവിളിച്ചുകൊണ്ടാണ് 2006 ല്‍ ഉത്തരകൊറിയ തങ്ങളുടെ ആണവായുധ പരീക്ഷണം ആരംഭിച്ചത്. സ്വയം പ്രതിരോധത്തിന് ഇതാവശ്യമാണെന്നാണ് കൊറിയയുടെ വാദം.

TAGS :

Next Story