Quantcast

ഇറാഖ്​ സഹായ ഉച്ചകോടിക്ക്​ അമേരിക്ക സാമ്പത്തിക പിന്തുണ നൽകില്ല

MediaOne Logo

Jaisy

  • Published:

    20 May 2018 2:03 PM GMT

ഇറാഖ്​ സഹായ ഉച്ചകോടിക്ക്​ അമേരിക്ക സാമ്പത്തിക പിന്തുണ നൽകില്ല
X

ഇറാഖ്​ സഹായ ഉച്ചകോടിക്ക്​ അമേരിക്ക സാമ്പത്തിക പിന്തുണ നൽകില്ല

പകരം പ്രതിനിധി സംഘത്തെ അയക്കും

കുവൈത്തിൽ നടക്കാനിരിക്കുന്ന ഇറാഖ്​ സഹായ ഉച്ചകോടിക്ക്​ അമേരിക്ക സാമ്പത്തിക പിന്തുണ നൽകില്ല. പകരം പ്രതിനിധി സംഘത്തെ അയക്കും . യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി റെക്സ്​ ടില്ലേഴ്സന്റെ നേതൃത്വത്തിലുള്ള സംഘമാണ് അമേരിക്കയെ ഉച്ചകോടിയിൽ സംബന്ധിക്കുക .

യു.എസ്​ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മേഖലയിലെ സന്ദർശനത്തിനും ഇറാഖ് സഹായ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനുമായി ടില്ലേഴ്​സൺ ഈമാസം 11ന് യു.എസിൽനിന്ന് തിരിക്കും. കുവൈത്തിന് പുറമെ ജോർഡൻ, തുർക്കി, ലബനോൻ, ഈജിപ്ത് എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കും വിവിധ രാജ്യങ്ങളുടെ പുനർനിർമാണത്തിന്​ സഹായം അനുവദിക്കുന്ന രീതി അവസാനിപ്പിക്കു​മെന്നു പ്രസിഡണ്ട് ​ ഡൊണാൾഡ്​ ട്രംപ്​ തെരഞ്ഞെടുപ്പ്​ പ്രചാരണ ഘട്ടത്തിൽ തന്നെ പറഞ്ഞിരുന്നു ​. 2003ൽ അമേരിക്കൻ അധിനിവേശത്തോടെയാണ്​ ഇറാഖ്​ നഗരങ്ങളുടെ പതനം ആരംഭിച്ചത് ​.യു.എസ്​ സൈന്യം തകർത്ത മണ്ണിൽ ​െഎ.എസ്​ തീവ്രവാദികൾ പിടിമുറുക്കുന്നതാണ്​ പിന്നീട്​ കണ്ടത്. യുദ്ധം തകർത്ത ഇറാഖ്​ നഗരങ്ങളുടെ പുനരുദ്ധാരണത്തിന്​ പണം സ്വരൂപിക്കാനാണ്​ കുവൈത്തിൽ ഇറാഖ്​ സഹായ ഉച്ചകോടി സംഘടിപ്പിക്കുന്നത്​. ഫെബ്രുവരി 12 മുതൽ 14 വരെ ബയാൻ പാലസിലാണ് ഉച്ചകോടി . ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്​ട്ര നേതാക്കളുടെ സുരക്ഷയുൾപ്പെടെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ആഭ്യന്തരമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്​ഥർ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു .

TAGS :

Next Story