Quantcast

വിമാനത്തിന് തീ പിടിക്കുന്ന ദൃശ്യങ്ങളുമായി യാത്രക്കാരന്‍റെ വീഡിയോ

MediaOne Logo

admin

  • Published:

    20 May 2018 5:01 PM GMT

വിമാനത്തിന് തീ പിടിക്കുന്ന ദൃശ്യങ്ങളുമായി യാത്രക്കാരന്‍റെ വീഡിയോ
X

വിമാനത്തിന് തീ പിടിക്കുന്ന ദൃശ്യങ്ങളുമായി യാത്രക്കാരന്‍റെ വീഡിയോ

ഞാന്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു എന്ന വിശേഷണത്തോടെ യാത്രക്കാരിലൊരാളായ ലീ ബീ യീയാണ് തീ പിടിക്കുന്ന ദൃശ്യങ്ങളടങ്ങുന്ന വീഡിയോ ഫേസ്ബുക്കില്‍

പറന്നിറങ്ങുന്നതിനിടെ വിമാനത്തിന് തീ പിടിച്ചതിന്‍റെ ദൃശ്യങ്ങളുമായി യാത്രക്കാരന്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുന്നു. സിംഗപ്പൂരിലെ ചാങ്ഗി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ വിമാനത്തിന് തീ പിടിച്ചത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെങ്കിലും മരണത്തെ അടുത്ത് കണ്ട നിമിഷമെന്നാണ് ഒരു യാത്രക്കാരന്‍ സംഭവത്തെ വിശേഷിപ്പിച്ചത്. എഞ്ചിന്‍ ഓയിലില്‍ പ്രശ്നങ്ങളെ തുടര്‍ന്ന് തിരികെ ഇറങ്ങുകയായിരുന്ന വിമാനത്തിന്‍റെ ഇടത് എഞ്ചിനാണ് തീ പിടിച്ചത്.

ഞാന്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു എന്ന വിശേഷണത്തോടെ യാത്രക്കാരിലൊരാളായ ലീ ബീ യീയാണ് തീ പിടിക്കുന്ന ദൃശ്യങ്ങളടങ്ങുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 49 സെക്കന്‍ഡ് ദൈര്‍ഘ്യമാണ് വീഡിയോക്കുള്ളത്.

I just escaped death!!!! Our Singapore Airline plane was leaking oil 3 hours flying off and the plane had to turned back. After reaching Changi Airport, as the plane was landing, the engine burst into flames!!!! Huge fire was burning! See video! It was a heart wrenching 5 mins! Waiting for the fire engine and fire fighters to put out the fire! They shot foam and water into the fire and eventually it was put out! We were so close to death!! I am still in the plane with all passengers. But I think we are safe for now....they will be evacuating us soon. I thank God I am alive! I going home to hug my kids.... Europe Sale has to wait for a while. Sorry everyone! Bee Yee (shocked..)

Posted by premiummall.sg on Sunday, June 26, 2016
TAGS :

Next Story