ഇറാഖില്‍ ഹൈദര്‍ അല്‍ ആബാദി വീണ്ടും അധികാരത്തിലേക്ക്

ഇറാഖില്‍ ഹൈദര്‍ അല്‍ ആബാദി വീണ്ടും അധികാരത്തിലേക്ക്
പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പ്രാഥമിക ഫലങ്ങള്‍ പുറത്തുവന്നതോടെ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ സഖ്യത്തിന് മുന്നേറ്റം
ഇറാഖി പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പ്രാഥമിക ഫലങ്ങള്‍ പുറത്തുവന്നതോടെ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ സഖ്യത്തിന് മുന്നേറ്റം. ഷിയാ നേതാവ് മുഖ്തദാ അല്‍ സദ്ര്‍ നയിക്കുന്ന സഖ്യമാണ് രണ്ടാമതുള്ളത്. സമ്പൂര്‍ണ്ണ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം.
പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി നേതൃത്വം നല്‍കുന്ന നസ്‍ര്‍ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രാഥമിക ഫലങ്ങള്‍ നല്‍കുന്ന സൂചനകള്‍. 329 അംഗ പാര്‍ലമെന്‍റില്‍ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും മറ്റ് സഖ്യങ്ങളുടെ പിന്തുണയോടെ ഹൈദര്‍ അല്‍ അബാദി വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. യുഎസ് അധിനിവേശത്തിനെതിരെ യുദ്ധം നയിച്ച ശിയാ നേതാവ് മുഖ്തദാ അല്‍ സദ്‍റിന്‍റെ സഖ്യമാണ് രണ്ടാമത് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ . സദര്‍ നേതൃത്വം നല്‍കുന്ന അല്‍ സൈറൂന്‍ സഖ്യത്തിന് തെക്കന്‍ പ്രവിശ്യകളിലാണ് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത്. വിജയാഹ്ലാദവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി
മുന്‍ പ്രധാനമന്ത്രി നൂരി അല്‍ മാലിക്കിക്കും ഹാദി അല്‍ ആമിരിയുടെ ഫതഹ് മുന്നണിക്കും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ലെന്നാണ് ഫല സൂചനകള്‍. ഐഎസ്ഐഎസിനെ രാജ്യത്ത് നിന്ന് തുരത്തിയ ശേഷം നടന്ന പ്രഥമ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ 44.52 ശതമാനം പോളിംങ് രേഖപ്പെടുത്തിയത്.
Adjust Story Font
16

