Quantcast

ദില്‍മ റൂസഫിനെതിരായ ഇംപീച്ച്മെന്റിനുള്ള അന്തിമ ഘട്ട നടപടികള്‍ ഇന്നാരംഭിക്കും

MediaOne Logo

Ubaid

  • Published:

    22 May 2018 6:16 AM IST

ദില്‍മ റൂസഫിനെതിരായ ഇംപീച്ച്മെന്റിനുള്ള അന്തിമ ഘട്ട നടപടികള്‍ ഇന്നാരംഭിക്കും
X

ദില്‍മ റൂസഫിനെതിരായ ഇംപീച്ച്മെന്റിനുള്ള അന്തിമ ഘട്ട നടപടികള്‍ ഇന്നാരംഭിക്കും

ദില്‍മക്കെതിരാണ് വോട്ടെടുപ്പ് ഫലമെങ്കില്‍ 13 വര്‍ഷം നീണ്ട ഇടതുപക്ഷ ഭരണത്തിനാണത് അന്ത്യം കുറിക്കുക.

സസ്പെന്‍ഷനിലായ ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മ റൂസഫിനെതിരായ ഇംപീച്ച്മെന്റിനുള്ള അന്തിമ ഘട്ട നടപടികള്‍ ഇന്നാരംഭിക്കും. ഇന്നാണ് സെനറ്റിന്റെ വിചാരണ. ഇതിന്റെ തുടര്‍ച്ചയായി ‌ആഗസ്റ്റ് 30ന് വോട്ടെടുപ്പുണ്ടാകും. ഫലം ദില്‍മക്കെതിരാവുമെന്നാണ് വിലയിരുത്തല്‍. അഴിമതിയാരോപണത്തിലാണ് ദില്‍മ റൂസെഫ് ഇംപീച്ച്മെന്റ് നേരിടുന്നത്. ദില്‍മക്കെതിരാണ് വോട്ടെടുപ്പ് ഫലമെങ്കില്‍ 13 വര്‍ഷം നീണ്ട ഇടതുപക്ഷ ഭരണത്തിനാണത് അന്ത്യം കുറിക്കുക. അങ്ങിനെ വന്നാല്‍ ചട്ടപ്രകാരം മുന്‍ വൈസ് പ്രസിഡന്‍റും നിലവില്‍ ആക്ടിങ് പ്രസിഡന്‍റുമായ മൈക്കല്‍ ടിമറാകും പ്രസിഡന്റ്.

TAGS :

Next Story