Quantcast

തെരേസ മേ ഇന്ന് അധികാരമേല്‍ക്കും

MediaOne Logo

Alwyn K Jose

  • Published:

    22 May 2018 7:33 AM GMT

തെരേസ മേ ഇന്ന് അധികാരമേല്‍ക്കും
X

തെരേസ മേ ഇന്ന് അധികാരമേല്‍ക്കും

തെരേസ മന്ത്രിസഭയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ സര്‍ക്കാരുണ്ടാക്കാന്‍ എലിസബത്ത് രാജ്ഞി ഇന്ന് തെരേസ മേയെ ക്ഷണിക്കും

ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തെരേസ മേ ഇന്ന് അധികാരമേല്‍ക്കും. തെരേസ മന്ത്രിസഭയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ സര്‍ക്കാരുണ്ടാക്കാന്‍ എലിസബത്ത് രാജ്ഞി ഇന്ന് തെരേസ മേയെ ക്ഷണിക്കും. ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന രണ്ടാമത്തെ വനിതയാണ് തെരേസ മേ.

മാര്‍ഗരറ്റ് താച്ചറിന് ശേഷം ബ്രിട്ടന്റെ പ്രധാനമന്ത്രിയാവുന്ന ആദ്യ വനിതയാണ് തേരേസ മേ. തന്റെ കാബിനറ്റില്‍ സ്ത്രീകള്‍ക്ക് പ്രാമുഖ്യം നല്‍കാനാണ് തേരേസ മേയുടെ തീരുമാനം. നിലവിലെ എനര്‍ജി സെക്രട്ടറി ആംബെര്‍ റൂഡ്, ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് സെക്രട്ടറി ജസ്റ്റിന്‍ ഗ്രീറ്റിങ് എന്നിവര്‍ മന്ത്രിസഭയുടെ മുന്‍ നിരയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനന്ത്രി ഡേവിഡ് കാമറണ്‍ ഇന്ന് സ്ഥാനമൊഴിയുന്നതോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എലിസബത്ത് രാജ്ഞി തെരേസ മേയെ ക്ഷണിക്കും. ഇതിന് ശേഷമാകും മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിക്കുക.

ബ്രെക്സിറ്റ് ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന പക്ഷം വിജയിച്ചതിനെ തുടര്‍ന്ന് കാമറണ്‍ രാജി പ്രഖ്യാപിച്ചതോടെയാണ് ബ്രിട്ടന്‍ പുതിയ പ്രധാനമന്ത്രിയെ തേടിയത്. തുടക്കത്തില്‍ അഞ്ച് പേരാണ് മത്സര രംഗത്തുണ്ടായിരുന്നെങ്കിലം പിന്നീട് ഓരോരുത്തരായി പിന്‍മാറുകയായിരുന്നു. അവസാനം ബ്രെക്സിറ്റ് അനുകൂലിയായ ആന്‍ഡ്രിയ പിന്മാറിയതോടെയാണ് തെരേസ മേ വിജയം ഉറപ്പിച്ചത്. 2010 മുതല്‍ ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറിയായ തെരേസ മേ ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ കരുത്തയായ വനിതയാണ്.

TAGS :

Next Story