സിക വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിനുമായി ഇന്ത്യന്‍ ബയോടെക്‌നോളജി ഗവേഷകര്‍

സിക വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിനുമായി ഇന്ത്യന്‍ ബയോടെക്‌നോളജി ഗവേഷകര്‍
സിക വൈറസിനെ പ്രതിരോധിക്കാന്‍ 'സിക വാക്' വാക്‌സിനുമായി ഇന്ത്യന്‍ ബയോടെക്‌നോളജി ഗവേഷകര്‍. ഹൈദരാബാദിലെ ഭാരത് ബയോടെക് ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരാണ് വാക്‌സിനുമായി രംഗത്തെത്തിയിരിക്കുന്നത്.ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് വാക്‌സിന്‍ കണ്ടെത്തിയ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്

ലോകത്തെ ഭീതിയിലാഴ്ത്തിയ സിക ബാധയെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ വികസിപ്പിച്ചതായാണ് ഇന്ത്യന്‍ ഗവേഷകരുടെ അവകാശ വാദം. നിലവില്‍ രണ്ട്തരം വാക്‌സിനുകള്‍ വികസിപ്പിച്ചിട്ടുണ്ട്. അതിലെന്ന് തൊട്ടടുത്ത ദിവസങ്ങളില്‍ മൃഗങ്ങളില്‍ പരീക്ഷിക്കും. സിക വാക്‌സിന് പേറ്റന്റ് ലഭിക്കുന്ന ആദ്യ കന്പനി ഭാരത് ബയോടെക് ആയിരിക്കും.വാക്‌സിന്‍ ഉടന്‍ തന്നെ ചികിത്സക്കായി ഉപയോഗപ്പെടുത്തുമെന്നും ഒരു വര്‍ഷം മുന്‍പ് തന്നെ സിക പ്രതിരോധ വാക്‌സിന് വേണ്ടിയുളള ശ്രമം തുടങ്ങിയിരുന്നുവെന്നും ഭാരത് ബയോടെക് ഗവേഷക തലവന്‍ കൃഷ്ണ എല്ല പറഞ്ഞു. ലോകം മുഴുവന്‍ സിക വൈറസ് പടര്‍ന്ന് പിടിക്കുന്നതിനിടെ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞ ദിസവം ഇന്ത്യയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു, നവജാത ശിശുക്കളില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന വൈറസാണ് സിക. 23 രാജ്യങ്ങളില്‍ സികയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
Adjust Story Font
16