Quantcast

ഇന്ത്യാ - പാക് പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്ന് തുര്‍ക്കി പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ്

MediaOne Logo

Ubaid

  • Published:

    25 May 2018 3:56 PM GMT

ഇന്ത്യാ - പാക് പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്ന് തുര്‍ക്കി പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ്
X

ഇന്ത്യാ - പാക് പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്ന് തുര്‍ക്കി പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ്

കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി ഇടപെട്ടപ്പോള്‍ ലഭിച്ച സന്ദേശം സുഖകരമായിരുന്നില്ലെന്നും ഇക്കാര്യത്തില്‍ ധാരാളം സംഘടനകളും ബാഹ്യശക്തികളും തല്‍പ്പരകക്ഷികളാണെന്നും ഫാറൂഖ് ചൂണ്ടിക്കാട്ടി.

ഇന്ത്യാ - പാക് പ്രശ്നം സമാധാനപരമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് തുര്‍ക്കി പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് ഉമര്‍ ഫാറൂഖ്. യുദ്ധം ഒഴിവാക്കുകയാണ് മേഖലയുടെ സമാധാനത്തിന് ഗുണകരം. ഭീകരതയുടെ വിഷയമായിട്ടും തുര്‍ക്കിയിലെ പട്ടാള അട്ടിമറിയുടെ ആസൂത്രകനായ ഫത്തഹുല്ലാ ഗുലന്റെ കാര്യത്തില്‍ അമേരിക്ക വിലപേശുകയാണെന്നും ദല്‍ഹിയിലെത്തിയ ഉമര്‍ ഫാറൂഖ് മീഡിയാവണിനോട് പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി ഇടപെട്ടപ്പോള്‍ ലഭിച്ച സന്ദേശം സുഖകരമായിരുന്നില്ലെന്നും ഇക്കാര്യത്തില്‍ ധാരാളം സംഘടനകളും ബാഹ്യശക്തികളും തല്‍പ്പരകക്ഷികളാണെന്നും ഫാറൂഖ് ചൂണ്ടിക്കാട്ടി. തുര്‍ക്കിയുടെ പ്രസിഡന്റ് സന്ദര്‍ശിച്ച് മടങ്ങിപ്പോയതിനു ശേഷം പാകിസ്ഥാനില്‍ അദ്ദേഹം താമസിച്ച ഹോട്ടലിലുണ്ടായ ബോംബ് സ്‌ഫോടനം ഇതിനുള്ള തെളിവാണ്. ഇന്ത്യയും പാകിസ്ഥാനും തന്നെ ഇക്കാര്യത്തില്‍ സമാധാനപൂവ്വം ഒരു തീരുമാനത്തിലെത്തുകയാണ് വേണ്ടതെന്നും ഇരു രാജ്യങ്ങളും കശ്മീരിനെ ചൊല്ലി പരസ്പരം നശിപ്പിക്കുകയല്ല വേണ്ടതെന്നുമാണ് തുര്‍ക്കിയുടെ നിലപാടെന്നും ഫാറൂഖ് ഖ്യക്തമാക്കി.

ഈയിടെ നടന്ന പട്ടാള അട്ടിറമിയുടെ മുഖ്യ ആസുത്രകനായി പ്രവര്‍ത്തിച്ചതോടെ ഫത്തഹുല്ലാ ഗുലനെ ഭീകരനായാണ് തുര്‍ക്കി കാണുന്നത്. അതേസമയം തെളിവുകള്‍ കൈമാറിയിട്ടും അദ്ദേഹത്തെ നാടുകടത്താതെ അമേരിക്ക വിലപേശുകയാണ്.

കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനോടൊപ്പം നിന്ന തുര്‍ക്കി നിലപാട് മയപ്പെടുത്തുന്നതിന്റെ സൂചനകളാണ് ഫാറൂഖ് നല്‍കിയത്. ഗുല്ലന്റെ കാര്യത്തില്‍ അവര്‍ അമേരിക്കയുമായി ധാരണയിലെത്തുന്നതിന്റെ സൂചനകളും ഫാറൂഖ് നല്‍കുന്നുണ്ടായിരുന്നു.

TAGS :

Next Story