Quantcast

മൌസിലില്‍ ഐഎസ് ഒരാഴ്ചക്കിടെ നൂറോളം സാധാരണക്കാരെ കൊലപ്പെടുത്തിയെന്ന് യുഎന്‍

MediaOne Logo

Khasida

  • Published:

    25 May 2018 11:01 PM GMT

മൌസിലില്‍ ഐഎസ് ഒരാഴ്ചക്കിടെ നൂറോളം സാധാരണക്കാരെ കൊലപ്പെടുത്തിയെന്ന് യുഎന്‍
X

മൌസിലില്‍ ഐഎസ് ഒരാഴ്ചക്കിടെ നൂറോളം സാധാരണക്കാരെ കൊലപ്പെടുത്തിയെന്ന് യുഎന്‍

യു എന്‍ വക്താവ് റൂപെര്‍ട്ട് കോള്‍വില്ലിയാണ് മൌസിലില്‍ ഐ എസ് നടത്തുന്ന ക്രൂര നരനായാട്ടിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.

ഇറാഖിലെ മൌസിലില്‍ ഐ എസ് തീവ്രവാദികള്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ നൂറുകണക്കിന് സാധാരണക്കാരെ കൂട്ടക്കുരുതി ചെയ്തെന്ന് ഐക്യരാഷ്ട്ര സഭ. സ്തീകളും കുട്ടികളും അടക്കമുള്ളവരെയാണ് ഐ എസ് കൊന്നൊടുക്കിയത്. സാധാരണക്കാരില്‍ നിന്നും ഇറാഖ് അധികൃതരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിഗമനമെന്നും യു എന്‍ അധികൃതര്‍ വ്യക്തമാക്കി.

യു എന്‍ വക്താവ് റൂപെര്‍ട്ട് കോള്‍വില്ലിയാണ് മൌസിലില്‍ ഐ എസ് നടത്തുന്ന ക്രൂര നരനായാട്ടിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. മൌസിലിന് 45 കിലോമീറ്റര്‍ തെക്കുള്ള സഫിന ഗ്രാമത്തില്‍ 15 സാധാരക്കാരെ കൊലപ്പെടുത്തിയ ഐ എസ് ഇവരുടെ മൃതദേഹങ്ങള്‍ നദിയിലേക്ക് വലിച്ചെറിഞ്ഞു. ഭീതിപരത്തുന്നതിന് വേണ്ടിയായിരുന്നു ഇത്. ഐ എസിനെതിരെ പോരാടുന്ന ഗോത്ര നേതാവിന്റെ ആറ് ബന്ധുക്കളെ ഗ്രാമവീഥിയിലൂടെ ഒരു വാഹനത്തില്‍ കെട്ടിവലിച്ച് കൊന്നു. മൌസിലിന് പുറത്തുള്ള ഒരു കെട്ടിടത്തില്‍ ഉണ്ടായിരുന്ന 50 ഓളം റിട്ടയേര്‍‌ഡ് പൊലീസ് ഉദ്യോഗസ്ഥരെ ഐ എസ് കൊലപ്പെടുത്തി.

സ്ത്രീകളെയും കുട്ടികളെയും പുരുഷന്‍മാരെയും കൊന്നൊടുക്കിയതിന്റെ വിവരങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുന്നു. മൌസിലിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിലേക്ക് ഇറാഖ് സേന അടുത്തുകൊണ്ടിരിക്കുന്നു. ഐ എസ് സാധാരണക്കാരെ മനുഷ്യ കവചമായി ഉപയോഗിക്കുന്നതിന്റെ വ്യക്തമായ വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. ഐ എസ് തീവ്രവാദികള്‍ താവളമടിച്ചിരിക്കുന്ന പ്രദേശങ്ങളിലേക്ക് പോകാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവുന്നു അല്ലെങ്കില്‍ നിലവിലെ സ്ഥലങ്ങളില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ജനങ്ങളെ ഐ എസ് അനുവദിക്കുന്നില്ലെന്നും യു എന്‍ വക്താവായ റൂപെര്‍ട്ട് കോള്‍വില്ലി പറയുന്നു.

മൌസിലിന് തെക്കുള്ള തുളൂള്‍ നാസര്‍ ഗ്രാമത്തിലെ വീടുകളില്‍ നിന്ന് 70 സാധാരണക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വെടിവെച്ചാണ് ഇവരെ കൊലപ്പെടുത്തിയത് എന്നാല്‍ ഈ സംഭവത്തിന് ഉത്തരവാദി ആരെന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് യു എന്‍ വ്യക്തമാക്കി.

TAGS :

Next Story