Quantcast

പാത്രിയാര്‍ക്കീസ് ബാവക്ക് നേരെ ചാവേര്‍ ആക്രമണം

MediaOne Logo

admin

  • Published:

    25 May 2018 2:27 AM GMT

പാത്രിയാര്‍ക്കീസ് ബാവക്ക് നേരെ ചാവേര്‍ ആക്രമണം
X

പാത്രിയാര്‍ക്കീസ് ബാവക്ക് നേരെ ചാവേര്‍ ആക്രമണം

സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് ബാവക്ക് നേരെ ചാവേര്‍ ആക്രമണം.

ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കീസ് ബാവക്ക് നേരെ സിറിയയില്‍ ചാവേര്‍ ആക്രമണം. അംഗരക്ഷകന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ നിന്ന് ബാവ തലനാരിഴക്ക് രക്ഷപ്പെട്ടു. കേരളത്തിലെ യാക്കോബായ സഭ ഉള്‍പ്പടെയുള്ള സുറിയാനി സഭകളുടെ പരമാധ്യക്ഷനാണ് പാത്രിയാര്‍ക്കീസ് ബാവ.

സിറിയയില്‍ ബാവയുടെ ജന്മനാടായ ഖാമിഷ്‍ലി പട്ടണത്തിലെ ഖ്വാതിയില്‍ ഇന്നലെയാണ് ആക്രമണമുണ്ടായത്. 1951ലെ സെയ്ഫോ കൂട്ടക്കൊലയില്‍ മരിച്ചവരുടെ അനുസ്മരണ ചടങ്ങിനിടെയായിരുന്നു സംഭവം. ബാവയെ കാണണമെന്ന് ആവശ്യപ്പെട്ട് എത്തിയ യുവാവാണ് പൊട്ടിത്തെറിച്ചത്. ബാവയുടെ 100 മീറ്റര്‍ അകലെയായിരുന്നു സ്ഫോടനം. ബാവ സുരക്ഷിതനാണെന്നും ഇന്ന് ബെയ്റൂത്തിലെത്തുമെന്നും സഭാ വൃത്തങ്ങള്‍ അറിയിച്ചു.

സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് മാര്‍ത്തോമ സഭ വലിയ മെത്രാപൊലീത്ത മാര്‍ ക്രിസോസ്റ്റം പറഞ്ഞു. അപകടം മുന്നില്‍ കണ്ടു കൊണ്ട് തന്നെയാണ് അദ്ദേഹം ജന്മനാട്ടില്‍ പോയതെന്ന് കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് ഗ്രിഗോറിയോസ് മെത്രാപൊലീത്ത പറഞ്ഞു. ചാവേറാക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. സംഭവം ദുഖകരമാണ്. ബാവയെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന മുഴുവന്‍ പേരുടെയും ആശങ്കയില്‍ പങ്ക് ചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

TAGS :

Next Story