Quantcast

പ്രായമാണ് ഈ ഇരട്ട മുത്തശ്ശിമാരുടെ സൌന്ദര്യം : വൈറലായ ഫോട്ടോഷൂട്ട് കാണാം

MediaOne Logo

Jaisy

  • Published:

    26 May 2018 6:15 AM GMT

പ്രായമാണ് ഈ ഇരട്ട മുത്തശ്ശിമാരുടെ സൌന്ദര്യം : വൈറലായ  ഫോട്ടോഷൂട്ട് കാണാം
X

പ്രായമാണ് ഈ ഇരട്ട മുത്തശ്ശിമാരുടെ സൌന്ദര്യം : വൈറലായ ഫോട്ടോഷൂട്ട് കാണാം

മെയ് 24നാണ് ഇരുവരുടെയും പിറന്നാള്‍

നൂറ് വയസായി എന്നു കരുതി വീട്ടിലെ ഒരു മൂലയ്ക്കല്‍ കുത്തിയിരിക്കാനൊന്നും ഈ മുത്തശ്ശിമാരെ കിട്ടില്ല. ജീവിതത്തില്‍ സെഞ്ചുറി അടിക്കാന്‍ പോകുന്നത് അടിച്ചുപൊളിച്ചു ആഘോഷിക്കാന്‍ തന്നെയാണ് ബ്രസീലില്‍ നിന്നുള്ള ഈ ഇരട്ട മുത്തശ്ശിമാരുടെ തീരുമാനം. പിറന്നാളിന് മുന്‍പ് ഒരു പ്രീ ബെര്‍ത്ഡേ ഫോട്ടോഷൂട്ട് തന്നെ ഇവര്‍ നടത്തി. മെയ് 24നാണ് ഇരുവരുടെയും പിറന്നാള്‍.

മരിയ പിംഗ്ടണ്‍ പോണ്ടിന്‍, പോളിന പിംഗ്ടണ്‍ പണ്ടോള്‍ഫി എന്നീ മുത്തശ്ശിമാരാണ് നൂറാം പിറന്നാള്‍ ഫോട്ടോ ഷൂട്ടോടെ തകര്‍പ്പനായി ആഘോഷിച്ചത്. മുത്തശ്ശിമാര്‍ തന്നെയാണ് ഫോട്ടോഷൂട്ടിനായി കാമില ലിമ എന്ന ഫോട്ടോഗ്രാഫറെ സമീപിച്ചത്. തങ്ങളുടെ നൂറാം പിറന്നാള്‍ അവിസ്മരണീയമാക്കണം എന്നായിരുന്നു ആവശ്യം.

പിങ്ക്, നീല നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തിയ മുത്തശ്ശിമാര്‍ പ്രൊഫഷണല്‍ മോഡലിനെ വെല്ലുന്ന വിധത്തിലായിരുന്നു ഫോട്ടോക്ക് പോസ് ചെയ്തത്. പൂക്കള്‍ കൊണ്ടുള്ള ക്രൌണും മുത്തശ്ശിമാരെ കൂടുതല്‍ സുന്ദരിമാരാക്കി.

പിറന്നാളിനോടനുബന്ധിച്ച് നൂറിലധികം പേരെ ഉള്‍ക്കൊള്ളിച്ച് ഒരു പാര്‍ട്ടിയും മുത്തശ്ശിമാര്‍ ഒരുക്കിയിട്ടുണ്ട്.

TAGS :

Next Story