Quantcast

ഐഎസ് മേധാവി അബൂബക്കര്‍ അല്‍ ബാഗ്‌ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

MediaOne Logo

admin

  • Published:

    28 May 2018 4:15 PM IST

ഐഎസ് മേധാവി അബൂബക്കര്‍ അല്‍ ബാഗ്‌ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
X

ഐഎസ് മേധാവി അബൂബക്കര്‍ അല്‍ ബാഗ്‌ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഇറാഖ്- ഇറാന്‍ ന്യൂസ് ഏജന്‍സികളാണ് വാര്‍ത്ത പുറത്തുവിട്ടത്

ഐഎസ് മേധാവി അബൂബക്കര്‍ അല്‍ ബാഗ്‌ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കന്‍ സിറിയയിലെ റാഖ്ഖയില്‍ യുഎസ് നേതൃത്വത്തിലുള്ള സേന നടത്തിയ വ്യോമാക്രമണത്തിലാണ് മരണമെന്നാണ് വിവരം. ഇറാഖ്- ഇറാന്‍ ന്യൂസ് ഏജന്‍സികളാണ് വാര്‍ത്ത പുറത്തുവിട്ടത്.

ഇറാഖ് -സിറിയ അതിര്‍ത്തിയില്‍ ഐ എസ് നേതാക്കള്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ സഖ്യസേനയുടെ ആക്രമണത്തില്‍ ബാഗ്ദാദിക്ക് പരിക്കേറ്റെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐഎസ് അനുകൂല അറബിക്ക് വാര്‍ത്താ എജന്‍സിയായ അല്‍ അമാഖിനെ ഉദ്ധരിച്ചാണ് ഏജന്‍സികള്‍ ബാഗ്ദാദിയുടെ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റമദാനിലെ അഞ്ചാം ദിവസം സഖ്യസേനയുടെ ആക്രമണത്തില്‍ ബാഗ്ദാദില്‍ കൊല്ലപ്പെട്ടാണ് അല്‍ അമാഖിന്റെ പ്രസ്താവന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദോഗികമായി പ്രതികരിക്കാന്‍ സഖ്യസേനയുടെ വക്താവ് തയായറായിട്ടില്ല.

അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്നും ഗുരുതരമായി പരിക്കേറ്റെന്നും നേരത്തേയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഇറാന്‍ റേഡിയോയിയിലും ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് വാര്‍ത്തയുണ്ടായി. ഗുരുതരമായി പരിക്കേറ്റ് ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കാനാകാത്ത സ്ഥിതിയാണെന്ന് ബ്രിട്ടീഷ് പത്രം ഗാര്‍ഡിയനും വാര്‍ത്ത പുറത്തുവിട്ടിരുന്നു.

TAGS :

Next Story