Quantcast

'അന്യഗ്രഹ ജീവികളുണ്ട്, സത്യം വെളിപ്പെടുത്താന്‍ നാസ ഒരുങ്ങുന്നു'

MediaOne Logo

Alwyn K Jose

  • Published:

    30 May 2018 8:51 AM GMT

അന്യഗ്രഹ ജീവികളുണ്ട്, സത്യം വെളിപ്പെടുത്താന്‍ നാസ ഒരുങ്ങുന്നു
X

'അന്യഗ്രഹ ജീവികളുണ്ട്, സത്യം വെളിപ്പെടുത്താന്‍ നാസ ഒരുങ്ങുന്നു'

അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ഒട്ടേറെ നിറംപിടിപ്പിച്ച കഥകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാകും

അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ഒട്ടേറെ നിറംപിടിപ്പിച്ച കഥകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാകും. നൂറു കണക്കിന് ലോക സിനിമകള്‍ക്ക് അന്യഗ്രഹ ജീവികള്‍ പ്രമേയമാകുകയും ചെയ്തിട്ടുണ്ട്.

പതിറ്റാണ്ടുകളായി ശാസ്ത്രലോകം അന്യഗ്രഹങ്ങളില്‍ ജീവന്റെ സാന്നിധ്യം തേടുന്നു. പലപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്യഗ്രഹ ജീവികളുടെ വാഹനം കണ്ടെത്തിയതായുള്ള വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതുവരെ നാസ ഉള്‍പ്പെടെയുള്ള ശാസ്ത്രലോകം അന്യഗ്രഹ ജീവികളെക്കുറിച്ച് ഔദ്യോഗികമായി ഒന്നും സ്ഥിരീകരിക്കാന്‍ തയാറായിട്ടില്ല. ഇപ്പോഴിതാ അന്യഗ്രഹ ജീവികളുണ്ടെന്നും അവയെ കുറിച്ചുള്ള സത്യങ്ങള്‍ വെളിപ്പെടുത്താനും നാസ തയാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഹാക്കര്‍മാരുടെ സംഘടനയായ അനോണിമസിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. അന്യഗ്രഹ ജീവികള്‍ വരുന്നു എന്ന് നാസ പറയുന്നതായാണ് അനോണിമസിന്റെ വെബ്‍സൈറ്റില്‍ സൂചിപ്പിക്കുന്നത്. ഏപ്രിലില്‍ നാസ വക്താവ് ഏജന്‍സിയുടെ കണ്ടുപിടുത്തങ്ങളുമായി നടത്തിയ പരാമര്‍ശങ്ങളെ അടിസ്ഥാനമാക്കിയാണ് അനോണിമസ് ഇക്കാര്യം പറയുന്നത്.

Next Story