Quantcast

ബലൂചിസ്താനില്‍ മോദി പരിധി ലംഘിച്ചുവെന്ന് പാകിസ്താന്‍

MediaOne Logo

Alwyn

  • Published:

    2 Jun 2018 4:15 PM GMT

ബലൂചിസ്താനില്‍ മോദി പരിധി ലംഘിച്ചുവെന്ന് പാകിസ്താന്‍
X

ബലൂചിസ്താനില്‍ മോദി പരിധി ലംഘിച്ചുവെന്ന് പാകിസ്താന്‍

പാക് ആഭ്യന്തരകാര്യമായ ബലൂചിസ്താന്‍ വിഷയത്തില്‍ പ്രസ്താവന നടത്തിയത് യുഎന്‍ നിയമത്തിന്റെ ലംഘനമാണ്.

ബലൂചിസ്താന്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവന പരിധി ലംഘിച്ചുവെന്ന് പാകിസ്താന്‍. പാക് ആഭ്യന്തരകാര്യമായ ബലൂചിസ്താന്‍ വിഷയത്തില്‍ പ്രസ്താവന നടത്തിയത് യുഎന്‍ നിയമത്തിന്റെ ലംഘനമാണ്. ഇസ്ലാമാബാദില്‍ വരാന്ത്യ വാര്‍ത്താ അവലോകനത്തിനിടെ പാക് വിദേശകാര്യ വക്താവ് നഫീസ് സക്കറിയയാണ് ഇക്കാര്യം അറിയിച്ചത്. സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ബലൂചിസ്താനിലെ സ്വതന്ത്ര്യ പ്രക്ഷോഭങ്ങളെ പിന്തുണക്കുന്നുവെന്ന് നരേന്ദ്രമോദി പ്രസ്താവിച്ചത്. കറാച്ചിലും ബലൂചിലും പാകിസ്താന്‍ നടത്തുന്ന അക്രമങ്ങളെ കുറിച്ചും മോദി പരാമര്‍ശിച്ചിരുന്നു.

ബലൂചിലെയും കറാച്ചിയിലെയും പ്രക്ഷോഭങ്ങളെ അട്ടിമറിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ മൂടിവെക്കുന്നതിനാണ് ബലൂചിലെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ മോദി ഏറ്റെടുത്തിരിക്കുന്നത്. അടുത്ത മാസം നടക്കുന്ന ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ളിയില്‍ കശ്മീര്‍ വിഷയം ശക്തമായി ഉന്നയിക്കുമെന്നും നഫീസ് സക്കറിയ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ജനറല്‍ അസംബ്ളിയില്‍ കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ഐക്യരാഷ്ട്ര സഭയോട് അപേക്ഷിച്ചിരുന്നു. ഇത്തവണ യു.എന്നില്‍ പാകിസ്താന്‍ കശ്മീര്‍ വിഷയം ഉയര്‍ത്തും. ജനറല്‍ അസംബ്ളിയില്‍ പ്രധാനമന്ത്രി നവാസ് ശെരീഫാണ് പങ്കെടുക്കുക. ഐക്യരാഷട്രസഭ ജനറല്‍ സെക്രട്ടറിയുമായും സഭയിലെ അംഗങ്ങളുമായും കശ്മീരിലെ അസ്ഥിരാവസ്ഥ ചര്‍ച്ച ചെയ്തിട്ടുണ്ട്. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് സെക്യൂരിറ്റി കൗണ്‍സിലിന്‍റെ ഹിതപരിശോധന നേരിടാനുള്ള അവകാശം നല്‍കണമെന്ന് ഇന്ത്യയെ ഓര്‍മ്മിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയിലും അന്തരാഷ്ട്ര സമൂഹത്തിലും സമ്മര്‍ദ്ദം ചെലുത്തുമെന്നും നഫീസ് സക്കറിയ പറഞ്ഞു.

TAGS :

Next Story