Quantcast

ഫോബ്സിന്റെ കരുത്തരായ വനിതകളുടെ പട്ടികയില്‍ ആംഗല മെര്‍ക്കല്‍ ഒന്നാമത്

MediaOne Logo

admin

  • Published:

    2 Jun 2018 8:29 PM GMT

ഫോബ്സിന്റെ കരുത്തരായ വനിതകളുടെ പട്ടികയില്‍ ആംഗല മെര്‍ക്കല്‍ ഒന്നാമത്
X

ഫോബ്സിന്റെ കരുത്തരായ വനിതകളുടെ പട്ടികയില്‍ ആംഗല മെര്‍ക്കല്‍ ഒന്നാമത്

തുടര്‍ച്ചയായ ആറാം വര്‍ഷമാണ് മെര്‍ക്കല്‍ ഈ പട്ടികയില്‍ ഒന്നാമതെത്തുന്നത്.

ഫോബ്സിന്റെ ലോകത്തെ കരുത്തരായ നൂറ് വനിതകളുടെ പട്ടികയില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഒന്നാമത്. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് മെര്‍ക്കല്‍ ഈ പട്ടികയില്‍ ഒന്നാമതെത്തുന്നത്. ഹിലരി ക്ലിന്റനാണ് രണ്ടാമത്. നാല് ഇന്ത്യക്കാരും പട്ടികയില്‍ ഇടംപിടിച്ചു.

ഇത് പതിനൊന്നാം തവണയാണ് ആംഗല മെര്‍ക്കല്‍ ഫോബ്സ് പട്ടികയില്‍ ഇടം പിടിക്കുന്നത്. ഒന്നാമതെത്തുന്നത് ആറാം തവണയും. കഴിഞ്ഞ തവണയും ഹിലരി ക്ലിന്റന്‍ തന്നെയായിരുന്നു പട്ടികയില്‍ രണ്ടാമത് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നതുംഅമേരിക്കന്‍ വനിതകളാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് മേധാവി ജാനെറ്റ് യെലന്‍., മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്റെ പത്നിയും ബില്‍‌ ആന്റ് മെലിന്‍റ ഗേറ്റ്സ് ഫൌണ്ടേഷന്‍ സ്ഥാപകരിലൊരാളുമായ മിലിന്റ ഗേറ്റ്സ് , ജനറല്‍ മൊട്ടോര്‍സ് സിഇഒ മേരി ബാറ എന്നിവരാണ് ഫോബ്സ് പട്ടികയില്‍ മുന്‍നിരയിലുള്ള അമേരിക്കന്‍ വനിതകള്‍ . 100 പേരുടെ പട്ടികയില്‍ 51 പേരും അമേരിക്കക്കാരാണ്. എസ്ബിഐ ചെയര്‍ പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ, ഐ.സി.ഐ.സി.ഐ മേധാവി ചന്ദ കൊച്ചാര്‍, ബയോകോണ്‍ ഫൗണ്ടര്‍ കിരണ്‍ മജുംദാര്‍ ഷാ, എച്ച്.ഡി മീഡിയ മേധാവി ശോഭനാ ഭാര്‍ട്യ എന്നിവരാണ് പട്ടികയിലുള്ള നാല് ഇന്ത്യന്‍ വനിതകള്‍. കഴിഞ്ഞ വര്‍ഷം മുപ്പതാം സ്ഥാനത്തായിരുന്ന അരുന്ധതി ഭട്ടാചാര്യ ഇത്തവണ ഇരുപത്തി അഞ്ചാം സ്ഥാനത്താണ്.

TAGS :

Next Story