Quantcast

അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നു; 257 മരണം

MediaOne Logo

Subin

  • Published:

    4 Jun 2018 4:11 PM GMT

അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നു; 257 മരണം
X

അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നു; 257 മരണം

അള്‍ജീരിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്‌സിലെ ബൗഫറിക് സൈനിക വിമാനത്താവളത്തിനു സമീപമാണ് സംഭവം. ഇവിടെനിന്നും പറന്നുയര്‍ന്ന ഉടനെ വിമാനം തകര്‍ന്നുവീഴുകയായിരുന്നെന്നാണ് സൂചന.

അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 257 ആയി. തലസ്ഥാനമായ അള്‍ജിയേഴ്‌സിലാണ് അപകടം. അപകട കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.

ബൗഫാരിക് സൈനിക വിമാനത്താവളത്തിനടുത്തായിരുന്നു അപകടം. പ്രാദേശിക സമയം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. റഷ്യന്‍ നിര്‍മിത ഇല്യൂഷിന്‍ സെക്കന്‍ഡ് 76 വിമാനമാണ് തകര്‍ന്നുവീണത്. ബെച്ചാറിലേക്ക് പുറപ്പെടാനിരിക്കെയാണ് ദുരന്തമുണ്ടായത്. പരിധിയില്‍ കൂടുതല്‍ പേര്‍ വിമാനത്തില്‍ യാത്ര ചെയ്തിരുന്നതായാണ് വിവരം. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അപകടം നടന്നയുടനെ അഗ്‌നിശമന സേനാ യൂണിറ്റുകളും ആംബുലന്‍സുകളും രംഗത്തെത്തിയിരുന്നു. ചിലര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകട കാരണമെന്തെന്ന് സംബന്ധിച്ച വിശദാംശം ലഭ്യമായിട്ടില്ല. സൈനിക തലവന്‍ സംഭവസ്ഥലത്തെത്തി അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. 1970 നിര്‍മിച്ചതാണ് അപകടത്തില്‍പ്പെട്ട വിമാനം. 2014 ല്‍ അമേരിക്കന്‍ നിര്‍മിത വിമാനം തകര്‍ന്ന് 77 പേര്‍ കൊല്ലപ്പെട്ടിരുന്നു.

TAGS :

Next Story