Quantcast

ഗസയില്‍ വീണ്ടും പ്രശ്നം സങ്കീര്‍ണ്ണമാകുന്നു

MediaOne Logo

Jaisy

  • Published:

    4 Jun 2018 5:04 PM IST

ഗസയില്‍ വീണ്ടും പ്രശ്നം സങ്കീര്‍ണ്ണമാകുന്നു
X

ഗസയില്‍ വീണ്ടും പ്രശ്നം സങ്കീര്‍ണ്ണമാകുന്നു

മുപ്പതിലധികം തവണ ഇസ്രായേല്‍ ഫലസ്തീന് നേരെ വ്യോമാക്രണം നടത്തി

ഗസയില്‍ വീണ്ടും പ്രശ്നം സങ്കീര്‍ണ്ണമാകുന്നു. കഴിഞ്ഞ ദിവസം ഫലസ്തീനും ഇസ്രായേലും നിരവധി തവണയാണ് ആക്രമണ, പ്രത്യാക്രമണങ്ങള്‍ നടത്തിയത്. മുപ്പതിലധികം തവണ ഇസ്രായേല്‍ ഫലസ്തീന് നേരെ വ്യോമാക്രണം നടത്തി. ദക്ഷിണ ഇസ്രായേല്‍ ലക്ഷ്യമാക്കി പീരങ്കിയാക്രമണവും റോക്കറ്റ് ആക്രമണവും ഫലസ്തീന്‍ നടത്തിയിരുന്നു. ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദായിരുന്നു ഇസ്രായേലിനെതിരെ പ്രധാനമായും ആക്രമണം നടത്തിയത്.

ഇതിനെ തുടര്‍ന്ന് ഇസ്രായേല്‍ പ്രത്യാക്രമണവും ഊര്‍ജ്ജിതമാക്കി. മുപ്പതിലേറെ തവണ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ഇരുവിഭാഗങ്ങളുടെയും ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇസ്ലാമിക് ജിഹാദ്, ഹമാസ് എന്നിവരെ ലക്ഷ്യമിട്ടാണ് ആക്രമണം എന്നാണ് ഇസ്രായേല്‍ പറയുന്നത്. ഹമാസാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നും തങ്ങള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും ഇസ്രായേല്‍ സൈനിക വക്താവ് പറഞ്ഞു. ഗസയില്‍ സമീപ ദിവസങ്ങളില്‍ ഉണ്ടായ പ്രതിഷേധങ്ങളും ഇസ്രായേല്‍ സൈനികാക്രമണങ്ങളും കെട്ടടങ്ങും മുന്‍പാണ് പുതിയ സംഭവം. ഗസയില്‍ പ്രതിഷേധിച്ച 116 ഫലസ്തീനികളാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

TAGS :

Next Story