ചാവുകടല്‍ സംരക്ഷണത്തിനായി ജീന്‍ മൈക്കിള്‍ ജറെയുടെ സംഗീതപരിപാടി

ചാവുകടല്‍ സംരക്ഷണത്തിനായി ജീന്‍ മൈക്കിള്‍ ജറെയുടെ സംഗീതപരിപാടി
ഇസ്രയേലിലെ ചാവുകടലിന്റെ നിലവിലെ ശോചനീയവസ്ഥയെപ്പറ്റിയും അതിനെ മറികടക്കേണ്ട ആവശ്യകതയെ കുറിച്ചും ജാറെ ഓര്‍മിപ്പിച്ചു.
ചാവുകടലിന്റെ ശോചനീയവസ്ഥക്കെതിരെ അവബോധവുമായി ഫ്രഞ്ച് സംഗീതജ്ഞന്റെ സംഗീത പരിപാടി. ഇലക്ട്രോണിക് സംഗീതജ്ഞനായ ജീന്‍ മൈക്കിള്‍ ജറെ ആണ് സീറോ ഗ്രാവിറ്റി എന്ന പേരില്‍ സംഗീത വിരുന്ന് ഒരുക്കിയത്. ഇസ്രയേലിലെ ചാവുകടലിന്റെ നിലവിലെ ശോചനീയവസ്ഥയെപ്പറ്റിയും അതിനെ മറികടക്കേണ്ട ആവശ്യകതയെ കുറിച്ചും ജാറെ ഓര്‍മിപ്പിച്ചു.
ചാവുകടലുമായി ബന്ധപ്പെട്ട വിവരങ്ങളും 1400 അടി താഴെയുള്ള കടലിന്റെ ദൃശ്യങ്ങളും കൂറ്റന്‍ സ്ക്രീനില്‍ കാണികള്‍ക്കായി ഒരുക്കിയിരുന്നു. ചാവുകടലിലേക്കുള്ള നദികളെ കാര്‍ഷിക- കുടിവെള്ള ആവശ്യങ്ങള്‍ക്കായി വഴി തിരിച്ചുവിട്ടതാണ് ശോചനീയാവസ്ഥക്ക് കാരണമെന്ന് ഇസ്രയേല്‍ പാര്‍ലമെന്ററി റിസര്‍ച്ച് കമ്മിറ്റിയുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഇസ്രായേലിലെ മസാദെ മരുഭൂമിയിലൊരുക്കിയ ഫ്രഞ്ച് സംഗീതജ്ഞന്‍ ജീന്‍ മൈക്കല്‍ ജാറെയുടെ സംഗീത വിരുന്നിലേക്കൊഴുകിയെത്തിയത് നൂറുക്കണക്കിനാളുകള്‍. സീറോ ഗ്രാവിറ്റി എന്ന തത്സമയ സംഗീതനിശ ചാവുകടലിനെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ടാണ് തയ്യാറാക്കിയത്. പരിപാടിയില്‍ സ്റ്റേജിലൊരുക്കിയ സ്ക്രീനില്‍ സമുദ്രനിരപ്പിന് 425 മീറ്റര്‍ താഴെയുള്ള ചാവുകടലിന്‍റെ വിവരങ്ങളടങ്ങിയ ദൃശ്യങ്ങളും പ്രദര്‍ശിപ്പിച്ചു.
സംഗീത സംവിധായകനും ഗാനരചയിതാവും കൂടിയാണ് ജാറെ. 1970 കളുടെ അവസാനം ജാറെയുടെ എട്ട് കോടി ആല്‍ബങ്ങളാണ് വിറ്റുപോയിട്ടുള്ളത്.
Adjust Story Font
16

