Quantcast

ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നു; ഒന്‍പത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

MediaOne Logo

Ubaid

  • Published:

    6 Jun 2018 1:11 AM IST

ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നു; ഒന്‍പത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
X

ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നു; ഒന്‍പത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

സമാധാനപരമായി മാര്‍ച്ച് നടത്തിയവരെയാണ് ഇസ്രായേല്‍ ആക്രമിച്ചത്

ഗസ്സ- ഇസ്രായേല്‍ അതിര്‍ത്തിയില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒന്പത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 16 വയസുകാരനായ ബാലനും ഉള്‍പ്പെട്ടിട്ടുണ്ട്. സമാധാനപരമായി മാര്‍ച്ച് നടത്തിയവരെയാണ് ഇസ്രായേല്‍ ആക്രമിച്ചത്.

വെള്ളിയാഴ്ച പ്രാര്‍ഥനക്ക് ശേഷം അതിര്‍ത്തിയില്‍ തടിച്ചുകൂടിയ പ്രക്ഷോഭകര്‍ സമാധാനപരമായി പ്രതിഷേധിക്കുന്നതിനിടെ സൈന്യം അകാരണമായി വെടിവെക്കുകയായിരുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലാന്‍ഡ് ഡേയോടനുബനന്ധിച്ചായിരുന്നു ഗാസ മുനന്പില്‍ ഫലസ്തീനികളുടെ പ്രതിഷേധം. കഴിഞ്ഞയാഴ്ചസമാന രീതിയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 30 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.

1600 ലധികം പേര്‍ക്കാണ് ഇസ്രായേല്‍ വെടിവെപ്പില്‍ പരിക്കേറ്റത്. നൂറിലധികം ഫലസ്തീനികള്‍ക്ക് ഇന്നലെത്തെ വെടി വെപ്പിലും പരിക്കേറ്റു, സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നവര്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ക്കുകയും ഒപ്പം ടിയര്‍ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിക്കുകയുമായിരുന്നുവെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.

Next Story