Quantcast

കെനിയയിലെ നെയ്റോബി മാര്‍ക്കറ്റില്‍ തീ പിടുത്തം; 15 മരണം

മാര്‍ക്കറ്റില്‍ നിന്ന് തുടങ്ങിയ തീ പിടുത്തം സമീപത്തുള്ള കെട്ടിടങ്ങളിലേക്കും പടര്‍ന്ന് പിടിച്ചു

MediaOne Logo

Web Desk

  • Published:

    29 Jun 2018 2:44 AM GMT

കെനിയയിലെ നെയ്റോബി മാര്‍ക്കറ്റില്‍ തീ പിടുത്തം; 15 മരണം
X

കെനിയയിലെ നെയ്റോബി മാര്‍കറ്റില്‍ വന്‍ തീ പിടുത്തം. മാര്‍ക്കറ്റില്‍ നിന്ന് തുടങ്ങിയ തീ പിടുത്തം സമീപത്തുള്ള കെട്ടിടങ്ങളിലേക്കും പടര്‍ന്ന് പിടിച്ചു. 15 പേര്‍ മരിച്ചു. 70 പേര്‍ക്ക് പരിക്കേറ്റു.

മാര്‍ക്കറ്റില്‍ വിറക് സൂക്ഷിച്ചിരുന്ന ഭാഗത്ത് നിന്നാണ് തീ പടര്‍ന്നുപിടിച്ചത്. എന്നാല്‍ തീ പിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. പ്രാദേശിക സമയം പുലര്‍ച്ചെ 2:30 നാണ് തീ പിടുത്തമുണ്ടായത്. ജികോമ്പ മാര്‍കറ്റിലേക്ക് പടര്‍ന്ന് പിടിച്ച തീ സമീപത്ത് ആള്‍ താമസമുള്ള കെട്ടിടങ്ങളിലേക്കും വ്യാപിച്ചു.മരിച്ചവരില്‍ നാല് പേര്‍ കുട്ടികളാണ്. ജികോബ മാര്‍കറ്റ് കെനിയയിലെ സെകന്റ് വസ്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും വലിയ കേന്ദ്രമാണ്. ഇതിന് മുന്‍പും പല തവണ ഈ മാര്‍ക്കറ്റില്‍ തീപിടിത്തമുണ്ടായിട്ടുണ്ട്.

TAGS :

Next Story