എണ്ണ ഇറക്കുമതി; അമേരിക്കൻ ഉപരോധം മറികടക്കാൻ ഇറാൻ ഒരുങ്ങുന്നു

സൗദി അറേബ്യ ഉൾപ്പെടെ ഒപെക്​ രാജ്യങ്ങളുടെ പിന്തുണയും തങ്ങൾക്കുണ്ടാവുമെന്ന കണക്കുകൂട്ടലിലാണ്​ ഇറാൻ നേതൃത്വം

MediaOne Logo

Web Desk

  • Published:

    3 July 2018 2:19 AM GMT

എണ്ണ ഇറക്കുമതി; അമേരിക്കൻ ഉപരോധം മറികടക്കാൻ ഇറാൻ ഒരുങ്ങുന്നു
X

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സ്വകാര്യ കമ്പനികൾക്ക്​ എണ്ണ ഇറക്കുമതി ചെയ്യാൻ അവസരം ഒരുക്കി അമേരിക്കൻ ഉപരോധം മറികടക്കാൻ ഇറാൻ ഒരുങ്ങുന്നു. സൗദി അറേബ്യ ഉൾപ്പെടെ ഒപെക്​ രാജ്യങ്ങളുടെ പിന്തുണയും തങ്ങൾക്കുണ്ടാവുമെന്ന കണക്കുകൂട്ടലിലാണ്​ ഇറാൻ നേതൃത്വം.

ആണവ കരാറിൽ നിന്ന്​ പിൻവാങ്ങിയതോടെ ഇറാനെതിരെ കടുത്ത ഉപരോധ നടപടികളാണ്​ അമേരിക്ക കൈക്കൊള്ളുന്നത്​. ഇറാനിൽ നിന്ന്​ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന എന്നീ രാജ്യങ്ങ​ൾ നിലപാട്​ പുന:പരിശോധിക്കുമെന്നാണ്​ യു.എസ്​ പ്രതീക്ഷ. എന്നാൽ ചൈന ഇതിനു വഴങ്ങാൻ ഒരുക്കമല്ല. ഇന്ത്യയാകട്ടെ, ട്രംപ്​ ഭരണകൂടത്തെ പിണക്കാതിരിക്കാൻ ഇറക്കുമതിയിൽ ആനുപാതിക കുറവ്​ വരുത്താൻ നിർബന്ധിതമാകും. ഈ സാഹചര്യത്തിലാണ്​ സ്വകാര്യ എണ്ണ കമ്പനികൾക്ക്​ നേരിട്ട്​ എണ്ണ ഇറക്കുമതിക്ക്​ ഇറാൻ അവസരം ഒരുക്കുന്നത്​. യു.എസ്​ സമ്മർദ്ദം മറികടക്കാൻ ഉദാര നിലപാടും നടപടികളും സ്വീകരിക്കുമെന്ന്​ ഇറാൻ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ സ്വകാര്യ എണ്ണ കമ്പനികളുമായി ഇതുസംബന്​ധിച്ച ചർച്ച ആരംഭിച്ചതായും റിപ്പോർട്ടുണ്ട്​. അതാത്​ രാജ്യങ്ങൾക്ക്​ മാത്രം എണ്ണ ഇറക്കുമതിക്ക്​ അനുമതി നൽകുന്ന രീതിയാണ്​ ഇതുവരെ ഇറാൻ പിന്തുടർന്നത്​. ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നത്​ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും യു.എസ്​ സമ്മർദ്ദത്തിനെതിരെ ജനങ്ങൾ തന്നെ രംഗത്തു വരുമെന്നും ഇറാൻ നേതൃത്വം കണക്കുകൂട്ടുന്നു. ഉൽപാദന നിയന്ത്രണവുമായി ബന്​ധപ്പെട്ട്​ സൗദി ഉൾപ്പെടെ ഒപെക്​ രാജ്യങ്ങളുമായി നല്ല ബന്​ധം നിലനിൽക്കുന്നതും തങ്ങ​ളുടെ എണ്ണ വിൽപനക്ക്​ വിഘാതം വരുത്തില്ലെന്നപ്രതീക്ഷയിലാണ്​ ഇറാൻ നേതൃത്വം

TAGS :

Next Story