Quantcast

മെക്സിക്കോയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്ഫോടനം; 50 മരണം

രക്ഷാപ്രവര്‍ത്തകരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു

MediaOne Logo

Web Desk

  • Published:

    6 July 2018 2:07 AM GMT

മെക്സിക്കോയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്ഫോടനം; 50 മരണം
X

മെക്സിക്കോയില്‍ പടക്ക നിര്‍മാണ ശാലയില്‍ വന്‍ സ്ഫോടനം. രണ്ട് സ്ഫോടനങ്ങളിലായി 50 പേര്‍ കൊല്ലപ്പെട്ടു. രക്ഷാപ്രവര്‍ത്തകരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. മെക്സികോ സിറ്റിക്ക് പുറത്തുള്ള ടൽഫ്പീക്ക് മുനിസിപാലിറ്റിയിലാണ് സംഭവം നടന്നത്.

മെക്സിക്കോ സിറ്റിക്ക് വടക്ക് 32 കി.മീറ്റര്‍ അകലെ ടൽഫ്പീക്കിലാണ് പടക്ക നിര്‍മാണ ശാലകള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഇതിന് മുന്പും സ്ഫോടന പരമ്പരകൾ ഉണ്ടായിട്ടുണ്ട്.2016 ‍ഡിസംബറില്‍ നടന്ന സ്ഫോടനത്തില്‍ 40ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ പുലര്‍ച്ചയുണ്ടായ സ്ഫോടനങ്ങള്‍. ആദ്യം നടന്ന സ്ഫോടനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനെടെയാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്. ഈ സ്ഫോടനത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും അകപ്പെടുകയായിരുന്നു. ഇതോടെ മരണ സംഖ്യ ഉയര്‍ന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 19 പേര്‍ കൊല്ലപ്പെടുകയും 40ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്ത് പടക്കങ്ങളുടെ വിൽപ്പന അവസാനിപ്പിക്കുകയും നിർമ്മാതാക്കളുടെ പെർമിറ്റുകൾ പുന‍പരിശോധിക്കുകയും ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

TAGS :

Next Story