Quantcast

തായ്‌ലന്‍ഡ് ഗുഹയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഒരാള്‍ മരിച്ചു

മുന്‍ നാവികസേന ഡൈവര്‍ സമന്‍ കുനന്‍ ആണ് മരിച്ചത്. ഗുഹയില്‍ എയര്‍ ടാങ്ക് സ്ഥാപിക്കുന്നതിനിടെ ഓക്സിജന്‍ ലഭിക്കാതെയാണ് മരണം

MediaOne Logo

Web Desk

  • Published:

    6 July 2018 7:21 AM GMT

തായ്‌ലന്‍ഡ് ഗുഹയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഒരാള്‍ മരിച്ചു
X

തായ്‌ലന്‍ഡ് ഗുഹയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഒരാള്‍ മരിച്ചു. മുന്‍ നാവികസേന ഡൈവര്‍ സമന്‍ കുനന്‍ ആണ് മരിച്ചത്. ഗുഹയില്‍ എയര്‍ ടാങ്ക് സ്ഥാപിക്കുന്നതിനിടെ ഓക്സിജന്‍ ലഭിക്കാതെയാണ് മരണം . മോശം കാലാവസ്ഥ നാവികസേനയുടെ രക്ഷാപ്രവര്‍ത്തനത്തിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഗുഹയ്ക്ക് അകത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഇന്ന് പുലര്‍ച്ചെയാണ് മുന്‍ നാവിക സേന ഡൈവര്‍ സമന്‍ കുനന്‍ മരിച്ചത് . ഓക്സിജന്‍ ലഭിക്കാത്തതാണ് മരണകാരണമെന്ന് നാവിക സേന വ്യക്തമാക്കി.

സമന്റെ മൃതദേഹം ബാങ്കോക്കിലെ സുവര്‍ണഭൂമി വിമാനത്താവളത്തിലെത്തിച്ചു. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം . സമന്‍ കുനന്റെ മരണം രക്ഷാപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഗുഹയിലെ ഓക്സിജന്റെ തോത് 21 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറഞ്ഞതായി അധികൃതരും വ്യക്തമാക്കി. നൂറുകണക്കിന് രക്ഷാപ്രവര്‍ത്തകര്‍ ഗുഹക്ക് അകത്തുള്ളതും ഓക്സിജന്‍ തോത് കുറയാന്‍ കാരണമായെന്നാണ് സൂചന. പ്രദേശത്ത് മഴ ശക്തമായി തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കുട്ടികള്‍ക്കുള്ള മരുന്നും ഭക്ഷണവും ഗുഹയിലേക്ക് എത്തിക്കുന്നത് തുടരുകയാണ്.

TAGS :

Next Story