Quantcast

ഇറാനില്‍ എട്ട് ഐ.എസ് ഭീകരരുടെ വധശിക്ഷ നടപ്പാക്കി

ഐ.എസ് ഭീകരവാദിയായ സുലൈമാന്‍ മുസാഫിരിയായിരുന്നു കേസിലെ പ്രധാന പ്രതിയും ആസൂത്രകനും. ആക്രമണത്തിനുള്ള അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് ഇസ്മാഈല്‍ സൂഫി എന്ന പ്രതിയായിരുന്നു.

MediaOne Logo

Web Desk

  • Published:

    8 July 2018 3:50 AM GMT

ഇറാനില്‍ എട്ട് ഐ.എസ് ഭീകരരുടെ വധശിക്ഷ നടപ്പാക്കി
X

ഇറാനില്‍ എട്ട് ഐ.എസ് ഭീകരവാദികളെ വധശിക്ഷക്ക് വിധേയമാക്കി. 2017 ലെ ഇറാന്‍ പാര്‍ലമെന്റാക്രമണത്തിലെ പ്രതികള്‍ക്കാണ് ഇറാന്‍ വധശിക്ഷ നല്‍കിയത്.

ഐ.എസ് ഭീകരവാദിയായ സുലൈമാന്‍ മുസാഫിരിയായിരുന്നു കേസിലെ പ്രധാന പ്രതിയും ആസൂത്രകനും. ആക്രമണത്തിനുള്ള അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് ഇസ്മാഈല്‍ സൂഫി എന്ന പ്രതിയായിരുന്നു. ഇവരുള്‍പ്പെടെ എട്ടുപേരെയാണ് ശനിയാഴ്ച വധശിക്ഷക്കു വിധേയമാക്കിയതായി ഇറാന്‍ ന്യൂസ് ഏജന്‍സി മിസാന്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ വിശദ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

2017 ജൂണിലാണ് തെഹ്റാനിലെ ഇറാന്‍ പാര്‍ലമെന്റിനു നേരെയും ആയത്തുല്ല ഖംനാഇയുടെ ശവകുടീരത്തിനു നേരെയും ആക്രമണമുണ്ടായത്. പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ ആയുധധാരികളായ നാലു ഭീകരവാദികള്‍ കടന്നുകയറി ആക്രമിക്കുകയായിരുന്നു. അതേസമയം, തന്നെ ഖംനാഇയുടെ ശവകുടീരത്തിലും ചാവേറാക്രമണമുണ്ടായി. 18 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 50 ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

TAGS :

Next Story