Quantcast

ചൈന-അമേരിക്ക വ്യാപാര തര്‍ക്കങ്ങളില്‍ ഡബ്ള്യൂ.റ്റി.ഒയുടെ ഇടപെടല്‍

ചൈനീസ് സാമ്പത്തിക നയങ്ങളുടെ അവലോകനം നടത്തിയിരിക്കുകയാണ് ലോകവ്യാപാര സംഘടന

MediaOne Logo

Web Desk

  • Published:

    12 July 2018 8:46 AM IST

ചൈന-അമേരിക്ക വ്യാപാര തര്‍ക്കങ്ങളില്‍ ഡബ്ള്യൂ.റ്റി.ഒയുടെ ഇടപെടല്‍
X

ചൈന-അമേരിക്ക വ്യാപാര തര്‍ക്കങ്ങളില്‍ ലോക വ്യാപാര സംഘടനയുടെ ഇടപെടല്‍. ചൈനീസ് സാമ്പത്തിക നയങ്ങളുടെ അവലോകനം നടത്തിയിരിക്കുകയാണ് ലോകവ്യാപാര സംഘടന.

ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ക്ക് അധിക ഇറക്കുമതി തീരുവ ചുമത്തിയതോടെയാണ് അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാര തര്‍ക്കം ആരംഭിക്കുന്നത്. ചൈനയില്‍ നിന്നുള്ള 200 ബില്ല്യണ്‍ ഡോളറിന് മുകളില്‍ മൂല്യം വരുന്ന ചരക്കുകള്‍ക്ക് 10 ശതമാനം തീരുവ ചുമത്താന്‍ അമേരിക്കതീരുമാനം എടുത്തതിന് പിന്നാലെയാണ് വിഷയത്തില്‍ ഡബ്ള്യൂ.റ്റി.ഒയുടെ ഇടപെടല്‍. അമേരിക്കന്‍ തീരുമാനം ഞെട്ടിക്കുന്നതാണെന്നും അംഗീകരിക്കില്ലെന്നും ചൈനീസ് സാമ്പത്തിക മന്ത്രാലയത്തിന്റെ പ്രതികരണം .

2001 ല്‍ ലോക വ്യാപാര സംഘടനയില്‍ അംഗമായതിന് ശേഷം ചൈന കയറ്റുമതിയില്‍ വലിയ വളര്‍ച്ച കൈവരിച്ചിരുന്നു. അമേരിക്കന്‍ നടപടിക്കെതിരെ ലോക രാജ്യങ്ങളുടെ പിന്തുണ ചൈന ഉറപ്പാക്കുന്നുണ്ട്. ചൈനീസ് പ്രധാനമന്ത്രി ലി കെക്യാങിന്റെ ജപ്പാന്‍ സന്ദര്‍ശനവേളയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ 23 ഡോളറിന്റെ വ്യാപാര കരാറും ഒപ്പു വെച്ചിരുന്നു.

TAGS :

Next Story